രണ്ടു വയസ്സുകാരന്‍ ക്ഷേത്രത്തില്‍ കയറി ; ദളിതനായതിനാല്‍ 23000 രൂപ പിഴയ ചുമത്തി ; പിറന്നാള്‍ ദിനം ക്ഷേത്രത്തിലെത്തിയ കുട്ടി ക്ഷേത്രത്തില്‍ ഓടിക്കയറിയതിന്റെ പേരില്‍ ക്രൂരത

രണ്ടു വയസ്സുകാരന്‍ ക്ഷേത്രത്തില്‍ കയറി ; ദളിതനായതിനാല്‍ 23000 രൂപ പിഴയ ചുമത്തി ; പിറന്നാള്‍ ദിനം ക്ഷേത്രത്തിലെത്തിയ കുട്ടി ക്ഷേത്രത്തില്‍ ഓടിക്കയറിയതിന്റെ പേരില്‍ ക്രൂരത
ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പ്രദേശത്തെ മേല്‍ജാത്തിക്കാര്‍ കുടുംബത്തിന് 23,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം.

മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് രണ്ട് വയസുകാരന്റെ കുടുംബത്തിന് പിഴ ചുമത്തിയത്. സെപ്തംബര്‍ നാലിനാണ് സംഭവം. പിറന്നാള്‍ ദിനം അച്ഛനോടൊപ്പം തൊഴാനെത്തിയ രണ്ട് വയസുകാരന്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇതോടെ മേല്‍ജാതിക്കാര്‍ യോഗം ചേര്‍ന്നാണ് കുടുംബത്തിനെതിരെ പിഴ ചുമത്തിയത്. സംഭവമറിഞ്ഞ ജില്ലാ ഭരണകൂടം പൊലീസിനെയും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്.

നാട്ടുകാര്‍ക്കിടയില്‍ തൊട്ടുകൂടായ്മയെ കുറിച്ച് ബോധവത്ക്കരണം നടത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Other News in this category4malayalees Recommends