ഓസ്‌ട്രേലിയയെ നടുക്കി ഭൂചലനം ; തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ പലതിനും കേടുപാടുകള്‍ ; വൈദ്യുതി ബന്ധം തകരാറില്‍ ; ഭയപ്പെട്ട ജനം തെരുവിലേക്ക് ഇറങ്ങിയോടി

ഓസ്‌ട്രേലിയയെ നടുക്കി ഭൂചലനം ; തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ പലതിനും കേടുപാടുകള്‍ ; വൈദ്യുതി ബന്ധം തകരാറില്‍ ; ഭയപ്പെട്ട ജനം തെരുവിലേക്ക് ഇറങ്ങിയോടി
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഭൂചലനമാണ് രാവിലെ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 9.15 നാണ് റിക്ടര്‍ സ്‌കെയിലില്‍ വലിയ തോതില്‍ രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത്.

വിക്ടോറിയയിലെ മാന്‍സ്ഫീല്‍ഡില്‍ നിന്ന് 54 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

അടുത്ത കാലത്തുണ്ടായതില്‍ വച്ച് ഏറെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ മുഴുവന്‍ ആശങ്കയിലാക്കി. വീടിനുള്ളില്‍ ചലനം അനുഭവപ്പെട്ടതും ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയോടി. പലയിടത്തും കെട്ടിടങ്ങള്‍ തകരുന്നതും ഇഷ്ടികകള്‍ ഇളകി വീഴുന്നതും ഏവരേയും ഞെട്ടിച്ചു. വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്.

Melbourne earthquake: 'Very disturbing event' as buildings damaged after  Australia hit by 6.0-magnitude tremor | World News | Sky News

ചുറ്റുമുള്ളതെല്ലാം കുലുങ്ങി വീഴുന്നത് കണ്ട് ജനം ഇറങ്ങിയോടുകയായിരുന്നു. വിശ്വസിക്കാനാകുന്നില്ലായിരുന്നുവെന്നും ആര്‍ക്കും അപകടം സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നുമാണ് ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്.

ജനം ചിതറിയോടുന്നതും പലയിടത്തും കെട്ടിടങ്ങള്‍ കേടുപാടുപറ്റിയതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മെല്‍ബണില്‍ ബില്യണുകളുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. ഏതായാലും അപൂര്‍വ്വമായ സംഭവമെന്നും വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും യുഎസിലുള്ള പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പറഞ്ഞു. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends