'ഹൈന്ദവ ആചാരങ്ങളെ കളിയാക്കി കച്ചവടത്തിന് ഉപയോഗിക്കരുത്'; ആലിയയെ ഉപദേശിച്ച് കങ്കണ

'ഹൈന്ദവ ആചാരങ്ങളെ കളിയാക്കി കച്ചവടത്തിന് ഉപയോഗിക്കരുത്'; ആലിയയെ ഉപദേശിച്ച് കങ്കണ

ആലിയ ഭട്ട് അഭിനയിച്ച പരസ്യത്തിനെതിരെ കങ്കണ റണാവത്ത്. ബ്രൈഡല്‍വെയര്‍ ബ്രാന്‍ഡിനു വേണ്ടി ആലിയ അഭിനയിച്ച പരസ്യത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. കന്യാദാനം എന്ന ആചാരത്തെ പരസ്യത്തില്‍ ആലിയയുടെ കഥാപാത്രം ചോദ്യം ചെയ്യുന്നതാണ് കങ്കണയെ പ്രകോപിപ്പിച്ചിരിക്കുന്നത്.


ഹിന്ദു ആചാരങ്ങളെ കളിയാക്കരുതെന്ന് കങ്കണ ആവശ്യപ്പെട്ടു. മതവും ന്യൂനപക്ഷഭൂരിപക്ഷ രാഷ്ട്രീയവും കച്ചവടത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും നിഷ്‌കളങ്കരായ ഉപഭോക്താക്കളെ വിഭജന ആശയങ്ങളും പരസ്യങ്ങളും ഉപയോഗിച്ച് പറ്റിക്കരുതെന്നും എല്ലാ ബ്രാന്‍ഡുകളോടും താന്‍ വിനീതമായ അഭ്യര്‍ത്ഥിക്കുകയാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

വിവാഹവേദിയില്‍ ഇരിക്കുന്ന വധു, തന്റെ കുടുംബം തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വിവരിക്കുന്നു. എന്നാല്‍, വീട്ടിലെ മറ്റൊരാളായി കണ്ട് എന്തിനാണ് തന്നെ കന്യാദാനത്തിലൂടെ കൈമാറുന്നതെന്ന് വധു ചോദിക്കുന്നു. താന്‍ അങ്ങനെ ദാനം ചെയ്യപ്പെടേണ്ടവളാണോ എന്നും, എന്തുകൊണ്ടാണ് കന്യാദാനം മാത്രമുള്ളതെന്നും വധു ആരായുന്നു.

എന്നാല്‍, കന്യാദാനിലൂടെ വരന്റെ രക്ഷിതാക്കള്‍ വരനെ, വധുവിനും വീട്ടുകാര്‍ക്കും കൈ പിടിച്ചു കൊടുക്കുന്നതോടെ വിവാഹത്തിലെ സമത്വം എന്ന പുതിയ ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നത്.


Other News in this category4malayalees Recommends