മോദിയ്ക്ക് യുഎസില്‍ ഊഷ്മള സ്വീകരണം ; മഴയ്ക്കിടയില്‍ പതാകയേന്തി ജനക്കൂട്ടം കാത്തുനിന്നു ; ഇന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച ; നാളെ ജോ ബൈഡനുമായും കൂടിക്കാഴ്ച നടത്തും

മോദിയ്ക്ക് യുഎസില്‍ ഊഷ്മള സ്വീകരണം  ; മഴയ്ക്കിടയില്‍ പതാകയേന്തി ജനക്കൂട്ടം കാത്തുനിന്നു ; ഇന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച ; നാളെ ജോ ബൈഡനുമായും കൂടിക്കാഴ്ച നടത്തും
ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശത്തോടെ വരവേറ്റ് യുഎസ്. യുഎസ് മണ്ണിലിറങ്ങിയ പ്രധാനമന്ത്രിയെ മഴ പോലും അവഗണിച്ച് ജനം വരവേറ്റു. വാഷിങ്ടനിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂവില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ' മോദി മോദി..' എന്ന് വിളിച്ച് ദേശീയ പതാകകള്‍ വീശിയാണ് ജനം കാത്തുനിന്നത്. വാഹന വ്യൂഹത്തില്‍ നിന്നിറങ്ങിയ മോദി ഏവരുടേയും അടുത്തെത്തി കൈ കൊടുത്തു. ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയെ കാണാായല്ല.. അതിയായ ആവേശം, മഴ നനയുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വരവേല്‍ക്കാനെത്തിയവരില്‍ ഒരാള്‍ പറയുന്നത്. ഇന്ത്യ യുഎസ് ബന്ധം ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ വരവ് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

രാത്രി വൈകി എത്തിയ മോദിയെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍, ഡിഫന്‍സ് അറ്റാഷെ എന്നിവരാണ് ഔദ്യോഗികമായി സ്വീകരിച്ചത്. കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ പ്രധാനമന്ത്രി ഭാഗമായി.

ഇന്ത്യയുഎസ് നയതന്ത്ര ബന്ധവും ജപ്പാന്‍ ഓസ്‌ട്രേലിയ രാജ്യങ്ങളുമായുള്ള ബന്ധവും ഉറപ്പാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് മോദി പറഞ്ഞു. 24ന് ക്വാഡ് ഉച്ചകോടിയിലും 25ന് യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തും. യുഎസിലെ ബിസിനസ് സ്ഥാപനങ്ങളുമായും ചര്‍ച്ചയുണ്ട്.

പ്രധാനമന്ത്രി ഇന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചിട്ടുള്ള ഇന്ത്യന്‍ വംശജയായ കമല ഹാരിസുമായുള്ള കൂടിക്കാഴ്ച നിര്‍ണ്ണായകമാണ്.

24നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്. ക്വാഡ് യോഗത്തില്‍ പങ്കെടുക്കും. പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും.അഫ്ഗാന്‍ വിഷയം ഉള്‍പ്പെടെ കാര്യങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.


Other News in this category



4malayalees Recommends