സൗദിയുടെ ദേശീയ ദിനത്തില്‍ യുഎഇയിലും വിപുലമായ ആഘോഷങ്ങള്‍

സൗദിയുടെ ദേശീയ ദിനത്തില്‍ യുഎഇയിലും വിപുലമായ ആഘോഷങ്ങള്‍
സൗദി അറേബ്യയുടെ 91ാം ദേശീയ ദിനത്തില്‍ യുഎഇയിലും വിപുലമായ ആഘോഷ പരിപാടികള്‍. മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയില്‍ രുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫയിലടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സൗദി ദേശീയ പതാകയുടെ നിറമണിയും.

രാത്രി എട്ടു മണിക്കാണ് ബുര്‍ജ് ഖലീഫയില്‍ സൗദി ദേശീയ പതാക പ്രദര്‍ശിപ്പിക്കുക. ദുബൈ ഫൗണ്ടനിലും പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാം ഫൗണ്ടനില്‍ എട്ടു മണി മുതല്‍ ഓരോ മണിക്കൂറിലും പ്രത്യേക ഷോ ഉണ്ടാകും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, സ്‌കൈ ദുബൈ എന്നിവിടങ്ങള്‍ പച്ച നിറമണിയും.

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ ഡോള്‍ഫിനേറിയത്തില്‍ ഡോള്‍ഫിന്‍ ആന്‍ഡ് സീല്‍ ഷോ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കില്‍ സെപ്തംബര്‍ 23 മുതല്‍ 25 വരെ 50 ശതമാനം ഇളവുണ്ട്.

യുഎഇ ഭരണാധികാരികള്‍ സൗദിക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു.

Other News in this category4malayalees Recommends