പാകിസ്ഥാനോട് ചെയ്തത് ഇന്ത്യയോട് ചെയ്യാന്‍ ഇവര്‍ ധൈര്യപ്പെടുമോ ? മുട്ടിടിക്കും.. ഓസീസ് താരം പറയുന്നു

പാകിസ്ഥാനോട് ചെയ്തത് ഇന്ത്യയോട് ചെയ്യാന്‍ ഇവര്‍ ധൈര്യപ്പെടുമോ ? മുട്ടിടിക്കും.. ഓസീസ് താരം പറയുന്നു
സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പര്യടനത്തില്‍നിന്ന് പിന്മാറിയ ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും വിമര്‍ശിച്ച് ഓസീസ് താരം ഉസ്മാന്‍ ഖവാജ. പാകിസ്ഥാനോട് ചെയ്തത് ഇന്ത്യയോട് ചെയ്യാന്‍ ഇവര്‍ ധൈര്യപ്പെടുമോ എന്നും ബി.സി.സി.ഐയെ പേടിച്ച് അങ്ങനാരും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഖവാജ പറഞ്ഞു.

'കളിക്കാര്‍ക്കും ടീം മാനേജ്‌മെന്റുകള്‍ക്കും പാക്കിസ്ഥാനോട് നോ പറയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് എനിക്ക് തോന്നുന്നു. കാരണം അവര്‍ പാകിസ്ഥാനാണല്ലോ. ബംഗ്ലദേശാണെങ്കിലും ഒരുപക്ഷേ ഇതുതന്നെ നടക്കുമെന്ന് എനിക്കു തോന്നുന്നു. പക്ഷേ, ഇന്ത്യയിലും ഇത്തരത്തിലൊരു സാഹചര്യം ഉടലെടുത്താല്‍ ഇതേ രീതിയില്‍ നോ പറയാന്‍ ഏതെങ്കിലും ടീം തയാറാകുമോ? സംശയമാണ്. ഇക്കാര്യത്തില്‍ പണം തന്നെയാണ് പ്രധാനപ്പെട്ടതെന്ന് ആര്‍ക്കാണ് അറിയാത്തത്.'

'സുരക്ഷാപരമായ യാതൊരു പ്രശ്‌നവുമില്ലെന്ന് എത്രയോ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്തി പാകിസ്ഥാന്‍ തെളിയിച്ചിരിക്കുന്നു. അവിടെ കളിക്കാന്‍ യാതൊരു ഭീഷണിയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പാകിസ്ഥാനില്‍ പര്യടനം നടത്താതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല' ഖവാജ പറഞ്ഞു.

Other News in this category4malayalees Recommends