കനത്ത മഴയില്‍ നദിയ്ക്കു കുറുകെയുള്ള പാലം ഒലിച്ചുപോയി ; മകളുടെ മൃതദേഹം തോളില്‍ ചുമന്ന് അച്ഛന്‍

കനത്ത മഴയില്‍ നദിയ്ക്കു കുറുകെയുള്ള പാലം ഒലിച്ചുപോയി ; മകളുടെ മൃതദേഹം തോളില്‍ ചുമന്ന് അച്ഛന്‍
മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച പിതാവിന്റെ ചിത്രമാണ് ഇന്ന് ചര്‍ച്ചയാകുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവം നടന്നത്. അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നദിക്ക് കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയതോടെയാണ് പിതാവിന് സ്വന്തം മകളുടെ മൃതദേഹം തോളില്‍ ചുമക്കേണ്ടി വന്നത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്.

തുടര്‍ന്ന് മകളുടെ മൃതദേഹം ഉമാപൂര്‍ ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കാനായി പിതാവ് വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചെങ്കിലും തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ വാഹനം ഗ്രാമത്തിലേക്കെത്തിക്കാനായില്ല. ശേഷം, പോലീസ് കാളവണ്ടി ഏര്‍പ്പാട് ചെയ്‌തെങ്കിലും നദിയിലൂടെ കാളയ്ക്ക് മറുവശത്തേയ്ക്ക് എത്താന്‍ സാധിച്ചില്ല.

ഇതോടെ പിതാവ് തന്റെ മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാലം ഒലിച്ചുപോയതിന് ശേഷം പ്രദേശവാസികളെല്ലാം നദിയിലൂടെ നടന്നാണ് അപ്പുറത്തേക്ക് എത്തുന്നത്. എത്രയും വേഗം ഗ്രാമത്തിലേക്കുള്ള റോഡ് നന്നാക്കി പാലം പുനര്‍ നിര്‍മ്മിച്ച് തരണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

Other News in this category4malayalees Recommends