മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നാളെ നാലു മണിക്ക് : ബഹു.സാംസ്‌കാരിക മന്ത്രി സജി ചെറിയാനും മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജും പങ്കെടുക്കുന്നു

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നാളെ നാലു മണിക്ക് : ബഹു.സാംസ്‌കാരിക മന്ത്രി സജി ചെറിയാനും മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജും പങ്കെടുക്കുന്നു
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ യുകെയിലെ പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ 'കണിക്കൊന്ന' പഠനോത്സവത്തില്‍ വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം 269 21 ഞായര്‍ 4 പി എം ന് ( IST: 8.30 PM) നടത്തുന്നു. ബഹു.കേരള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷന്‍ ഭാഷാദ്ധ്യാപകന്‍ ഡോ. എം ടി ശശി, യുകെ ചാപ്റ്റര്‍ നോര്‍ത്ത് റീജിയന്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി ബിന്ദു കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേരും. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഏബ്രഹാം കുര്യന്‍ സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറയും.


കേരളത്തിലെ മലയാളം മിഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ യുകെയിലെ പഠന കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. യുകെയില്‍ പൊതുവേദിയില്‍ ഇപ്പോള്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് നിയന്ത്രണം ഇല്ലാത്തതിനാല്‍ പഠന കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് ആഹ്ലാദം പകരുന്ന രീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നാണ് സ്‌കൂള്‍ ഭാരവാഹികള്‍ ഉദ്ദേശിക്കുന്നത്.


കോവിഡ് മഹാമാരിയുടെ വിഷമതകള്‍ നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടും യുകെയിലെ 5 മേഖലകളില്‍ നിന്നുമായി 13 സ്‌കൂളുകളില്‍നിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 10 ന് നടത്തിയ ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കണിക്കൊന്നയുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം വലിയ വിജയമായിരുന്നു.


വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്നുമായി പഠനോത്സവത്തില്‍ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയില്‍ നടത്തിയത് . മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും രക്ഷകര്‍ത്താക്കളും കൂട്ടായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിര്‍ണയം നടത്തി റിസള്‍ട്ട് പ്രഖ്യാപിക്കുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.


മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ക്കും വിവിധ പഠന കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആവേശവും സന്തോഷവും പകരുന്ന രീതിയില്‍ നാളെഞായര്‍ (269 21) വൈകുന്നേരം 4 മണിക്ക് ( IST: 8.30 PM) നടക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകരെയും അധ്യാപകരെയും രക്ഷിതാക്കളെയും പഠിതാക്കളെയും അഭ്യുദയകാംക്ഷികളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ് എസ്, മേഖല കോര്‍ഡിനേറ്റര്‍മാരായ ബേസില്‍ ജോണ്‍, ആഷിക്ക് മുഹമ്മദ് നാസര്‍, ബിന്ദു കുര്യന്‍, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


2017 സെപ്തംബറില്‍ ലണ്ടനില്‍ വച്ച് മുന്‍ സാംസ്‌കാരിക മന്ത്രി ശ്രീ എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഇന്ന് 6 മേഖലകളിലായി 47 പഠനകേന്ദ്രങ്ങളും 150തോളം അധ്യാപകരും 900 ത്തോളം പഠിതാക്കളുമായി വളര്‍ച്ചയുടെ പാതയിലാണ്. 134 അദ്ധ്യാപകര്‍ക്ക് മലയാളം മിഷനില്‍ നിന്ന് പ്രാഥമിക ട്രെയ്‌നിംഗ് ലഭിച്ചു കഴിഞ്ഞു.


യു കെ യിലെ എല്ലാ പ്രദേശങ്ങളിലും മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പരിശ്രമങ്ങള്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ നടത്തി വരികയാണ്. പുതിയ സ്‌ക്കൂളുകള്‍ ആരംഭിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യന്‍ (07882791150) എന്നിവരെയോ അതാത് മേഖല കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടുക. malayalammissionukchapter@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.


സെപ്തംബര്‍ 26 ഞായര്‍ 4 പി എംന് നടക്കുന്ന കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് വിതണോദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള

സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. ആദ്യം പ്രവേശിക്കുന്ന 100 പേര്‍ക്ക് സൂമിലൂടെയും ബാക്കിയുള്ളവര്‍ക്ക് ഫേസ് ബുക്കിലൂടെയും ലൈവായി സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്.


ZOOM MEETING ID: 82962773746

Passcode: MAMIUK


www.facebook.com/MAMIUKCHAPTER/live

Other News in this category



4malayalees Recommends