നെയ്യശ്ശേരിക്കാരുടെ സംഗമം ഒക്ടോബര്‍ 29 വെള്ളിയാഴ്ച

നെയ്യശ്ശേരിക്കാരുടെ സംഗമം ഒക്ടോബര്‍ 29 വെള്ളിയാഴ്ച
യുകെയിലെ നെയ്യശ്ശേരിക്കാര്‍ ഈ വരുന്ന ഒക്ടോബര്‍ 29 വെള്ളിയാഴ്ച മുതല്‍ 31 ഞായറാഴ്ച വരെ വെയില്‍സിലെ ബ്രക്കണ്‍ എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലെ ബോറൂഡ് ഫീല്‍ഡ് സെന്ററില്‍ ഒത്ത് കൂടുവാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു എന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ. വളരെ ചുരുങ്ങിയ സമയം മാത്രമേ തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ഉള്ളൂ എന്നതിനാല്‍ സെപ്തംബര്‍ 26ന് മുന്‍പായി തന്നെ നിങ്ങള്‍ ഓരോരുത്തരുടെയും പങ്കാളിത്തം നമ്മുടെ ബോബിയെ അറിയിക്കുമല്ലോ.

കോവിഡ് മഹാമാരി ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നതിനാല്‍ താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തിരക്കിട്ട് തീരുമാനം എടുത്തത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ക്ക് മുഴുവന്‍ സമയവും പങ്കെടുക്കുവാന്‍ സാധിക്കില്ല എങ്കില്‍ നിങ്ങളുടെ സൗകര്യം അനുസരിച്ച് കുറച്ചു സമയം എങ്കിലും വന്ന് ഒത്ത് കൂടുവാന്‍ ശ്രമിക്കുമല്ലോ.

എല്ലാവരെയും കുടുംബ സമേതം കാണുവാനും സൗഹൃദം പുതുക്കി ഉല്ലസിക്കുവാനും ലഭിക്കുന്ന ഈ സുവര്‍ണ്ണ അവസരം പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.

സസ്‌നേഹം യുകെ നെയ്യശ്ശേരിക്കാര്‍ വേദിയുടെ വിലാസം ഒരിക്കല്‍ കൂടി പങ്കുവെക്കുന്നു.


https://www.groupaccommodation.com/properties/boughroodfieldcetnrebreconpowys#rates





Other News in this category



4malayalees Recommends