അഫ്ഗാനില്‍ തീവ്രവാദം വളര്‍ത്തരുത്, താലിബാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യയും യുഎസും ; മനുഷ്യാവകാശം സംരക്ഷിക്കാന്‍ താലിബാന് ബാധ്യതയുണ്ട്, വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രത്തിലൂടെ പുതിയ വഴികള്‍ തേടുമെന്നും ജോ ബൈഡന്‍

അഫ്ഗാനില്‍ തീവ്രവാദം വളര്‍ത്തരുത്, താലിബാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യയും യുഎസും ; മനുഷ്യാവകാശം സംരക്ഷിക്കാന്‍ താലിബാന് ബാധ്യതയുണ്ട്, വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രത്തിലൂടെ പുതിയ വഴികള്‍ തേടുമെന്നും ജോ ബൈഡന്‍
താലിബാനിനോടുള്ള യുഎസ് ഇന്ത്യ നയം എന്തായിരിക്കുമെന്ന ചര്‍ച്ചയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത് മുതല്‍ തുടങ്ങിയത്. യുഎസ് ഇന്ത്യ ബന്ധം വിഷയത്തില്‍ അനിവാര്യമാണ്. താലിബാന്റെ കീഴില്‍ തീവ്രവാദം വളരാന്‍ അനുവദിക്കരുതെന്നും മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. 20 വര്‍ഷത്തിന് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം മടങ്ങിയത്. എന്നാല്‍ മടങ്ങിവരുന്നത് പ്രഖ്യാപിച്ച വൈകാതെ താലിബാന്‍ അഫ്ഗാനില്‍ ഭരണം കീഴടക്കുകയായിരുന്നു. ഏതായാലും ഇന്ത്യയുടെ ആശങ്ക യുഎസിനെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ചെയ്തത്.

അഫ്ഗാനിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഒരു രാജ്യങ്ങളേയും അനുവദിക്കില്ലെന്നും താലിബാന്റെ കീഴില്‍ തീവ്രവാദം വളര്‍ത്തരുതെന്നും യുഎസ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ താലിബാനെ സഹായിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ ഇന്ത്യയും യുഎസും ചര്‍ച്ച ചെയ്തിരുന്നു.

യുഎന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തിലും ബൈഡന്‍ അമേരിക്കയുടെ പുതുയുഗത്തിലേക്കുള്ള യാത്രയെ കുറിച്ചാണ് സംസാരിച്ചത്. അവസാന ആയുധമായി മാത്രമേ ഇനി സൈനീക ശക്തി ഉപയോഗിക്കൂവെന്നും ബൈഡന്‍ വ്യക്തമാക്കി.

അടുത്ത പത്തുവര്‍ഷം രാജ്യത്തിന്റെ ഭാവി നിര്‍ണ്ണായകമാണ്. 2024 ഓടെ കാലാവസ്ഥ വ്യതിയാനം തടയാന്‍ സഹായ ഫണ്ട് ഇരട്ടിയാക്കും. ന്യൂതന സാങ്കേതിക വിദ്യയിലൂടേയും ആഗോള സഹകരണത്തിലൂടെയുമാണ് വെല്ലുവിളികള്‍ നേരിടേണ്ടത്.

സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളുമായി സഹകരിക്കുമെന്നും അഫ്ഗാനിസ്താനില്‍ നിന്നു വിടവാങ്ങിയതും ഇനിയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ തന്നെയെന്നും ബൈഡന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായി ശീത യുദ്ധതിന് തങ്ങളില്ലെന്നു ചൈനയുടെ പേര് എടുത്ത് പറയാതെ ബൈഡന്‍ പറഞ്ഞു.

Other News in this category4malayalees Recommends