ആളുകള്‍ സഹിച്ച് മരിക്കും! ആല്‍ബെര്‍ട്ടയില്‍ രോഗികള്‍ക്ക് ചികിത്സ റേഷനായി നല്‍കേണ്ട അവസ്ഥയെന്ന് എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍; ആല്‍ബെര്‍ട്ട ആശുപത്രിയിലേക്ക് സൈന്യം വന്നേക്കും

ആളുകള്‍ സഹിച്ച് മരിക്കും! ആല്‍ബെര്‍ട്ടയില്‍ രോഗികള്‍ക്ക് ചികിത്സ റേഷനായി നല്‍കേണ്ട അവസ്ഥയെന്ന് എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍; ആല്‍ബെര്‍ട്ട ആശുപത്രിയിലേക്ക് സൈന്യം വന്നേക്കും

ആല്‍ബെര്‍ട്ടയില്‍ പ്രധാന ചികിത്സകള്‍ ഗുരുതാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമായി നല്‍കിത്തുടങ്ങിയെന്ന് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. പോള്‍ പാര്‍ക്ക്‌സ്. ആല്‍ബെര്‍ട്ട ആശുപത്രികളില്‍ കോവിഡ്-19 പ്രതിസന്ധി നേരിടാന്‍ കനേഡിയന്‍ സൈന്യം വ്യോമ ഗതാഗതവും, ജീവനക്കാരെയും എത്തിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മുന്നറിയിപ്പ്.


എന്നാല്‍ പ്രൊവിന്‍സില്‍ ഇതുവരെ ട്രൈയാജ് പോളിസി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് പ്രകാരം ജീവന്‍രക്ഷാ ശ്രോതസ്സുകള്‍ ആര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ അവസരത്തിലും തീരുമാനിക്കാം. ഇതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി ഗുരുതരാവസ്ഥയിലുള്ള രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നതിന് പകരം വാര്‍ഡുകളില്‍ തന്നെ നിര്‍ത്തുന്നതായി പാര്‍ക്‌സ് വ്യക്തമാക്കി. അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം.

ബെഡുകളുടെയും, ജീവനക്കാരുടെയും അപര്യാപ്തതയില്‍ സര്‍ജറികള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഈ അവസ്ഥ പുറത്തുവരുന്നത്. ആല്‍ബെര്‍ട്ടയിലെ പല ആശുപത്രികളിലും രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ സഹായം വേണമെന്ന് അറിഞ്ഞാലും ഡോക്ടര്‍മാര്‍ക്ക് ഇത് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പാര്‍ക്‌സ് പറഞ്ഞു.

ഒരിക്കലും നടപ്പാക്കേണ്ടി വരരുതെന്ന് കരുതുന്ന കാര്യങ്ങളാണ് നടത്തേണ്ടി വരുന്നത്. ആളുകള്‍ അനുഭവിച്ച് കിടന്ന്, ഒടുവില്‍ മരിക്കുകയാണ്, അദ്ദേഹം പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ അല്ലെങ്കിലും തീരുമാനങ്ങള്‍ സുരക്ഷ മാനിച്ചാണ് നല്‍കുന്നതെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വ്വീസ് പ്രതികരിച്ചു. വെന്റിലേഷന്‍ ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഇത് ലഭിക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ അവകാശപ്പെട്ടു.

ആല്‍ബെര്‍ട്ടയിലെ 368 ഇന്റന്‍സീവ് കെയര്‍ സ്‌പേസില്‍ 304 രോഗികളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിവുള്ളവരാണ്.
Other News in this category



4malayalees Recommends