വിക്ടോറിയയുടെ കോവിഡ് സ്വാതന്ത്ര്യം വൈകും! 847 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മെല്‍ബണിലെ കര്‍ശന ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് നീളും; വാക്‌സിനേഷന്‍ സമയപരിധി ലക്ഷ്യം കണ്ടില്ല

വിക്ടോറിയയുടെ കോവിഡ് സ്വാതന്ത്ര്യം വൈകും! 847 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മെല്‍ബണിലെ കര്‍ശന ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് നീളും; വാക്‌സിനേഷന്‍ സമയപരിധി ലക്ഷ്യം കണ്ടില്ല
847 പുതിയ കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വിക്ടോറിയയില്‍ ലോക്ക്ഡൗണ്‍ ഇനിയും നീളും. വാക്‌സിനേഷന്‍ ലക്ഷ്യം എത്തിച്ചേരാന്‍ കഴിയാതെ വന്നതോടെ വിലക്കുകളില്‍ പ്രഖ്യാപിക്കാനിരുന്ന ഇളവുകള്‍ ഒരാഴ്ച വൈകിയാണ് പ്രാബല്യത്തില്‍ വരിക.

ഞായറാഴ്ചയോടെ ജനസംഖ്യയിലെ 80 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കുകയെന്ന ലക്ഷ്യം സാധ്യമാകാന്‍ ഇടയില്ലെന്ന് ഹെല്‍ത്ത് മന്ത്രി മാര്‍ട്ടിന്‍ ഫോളി സമ്മതിച്ചു. നിലവിലെ കണക്ക് പ്രകാരം 76.3 ശതമാനത്തിനാണ് ആദ്യ ഡോസ് എത്തിയിരിക്കുന്നത്. 'ഈ ലക്ഷ്യം എത്തിച്ചേരാന്‍ അടുത്ത ആഴ്ചയെങ്കിലും ആകും. വീക്കെന്‍ഡില്‍ ഇത് സാധ്യമാക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കും', ഫോളി പറഞ്ഞു.

വാക്‌സിനേഷന്‍ ലക്ഷ്യം എത്തിച്ചേര്‍ന്നാല്‍ മെല്‍ബണിലെ ജനങ്ങള്‍ക്ക് അധിക സ്വാതന്ത്ര്യങ്ങള്‍ നല്‍കും, ഡബിള്‍ ഡോസ് വാക്‌സിനെടുത്ത അഞ്ച് പേര്‍ക്ക് കായിക മത്സരങ്ങളില്‍ എത്താനും, നഗരത്തിലെ യാത്രാപരിധി 10ല്‍ നിന്നും 15 കിലോമീറ്ററാരും ഉയരും.

ഇതിനിടെ മെല്‍ബണിലെ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തുടരുകയാണ്. നോര്‍ത്ത്‌കോട്ടില്‍ നിന്നും 80 പ്രതിഷേധക്കാരെ പിരിച്ചുവിടുകയും, 31 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മെല്‍ബണിലെ വിവിധ ഭാഗങ്ങളിലായി 200ലേറെ പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച 733 പേര്‍ക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. കേസുകള്‍ മുന്നോട്ട് തന്നെ പോകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Other News in this category



4malayalees Recommends