ന്യൂ സൗത്ത് വെയില്‍സില്‍ 1007 പുതിയ കോവിഡ്-19 കേസുകള്‍; നിരവധി പേര്‍ വൈറസ് ബാധിച്ചത് പോലും അറിയാതെ വീട്ടില്‍ വെച്ച് മരിച്ചു; രോഗം ബാധിച്ച് വീട്ടിലുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് അധികൃതര്‍

ന്യൂ സൗത്ത് വെയില്‍സില്‍ 1007 പുതിയ കോവിഡ്-19 കേസുകള്‍; നിരവധി പേര്‍ വൈറസ് ബാധിച്ചത് പോലും അറിയാതെ വീട്ടില്‍ വെച്ച് മരിച്ചു; രോഗം ബാധിച്ച് വീട്ടിലുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് അധികൃതര്‍

ന്യൂ സൗത്ത് വെയില്‍സില്‍ 1007 പുതിയ കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ വൈറസ് ബാധിച്ചെന്ന് തിരിച്ചറിയാതെ വീട്ടില്‍ വെച്ച് മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. മരിച്ച 11 പേരില്‍ ഒരാള്‍ പോലും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരുന്നില്ല.


രണ്ട് പേര്‍ ഒരു ഡോസ് വാക്‌സിനെടുത്തവരും, എട്ട് പേര്‍ക്കെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരാണെന്നും എന്‍എസ്ഡബ്യു ഹെല്‍ത്ത് വ്യക്തമാക്കി. സൗത്ത് വെസ്റ്റ് സിഡ്‌നി സ്വദേശിയായ 40-കാരനാണ് മരിച്ചവരില്‍ പ്രായം കുറഞ്ഞ വ്യക്തി.

ഡെല്‍റ്റ വ്യാപനത്തിനിടെ നിരവധി പേരാണ് വീടുകളില്‍ വൈറസ് ബാധിച്ചതാണെന്ന് പോലും തിരിച്ചറിയാതെ മരിച്ചതെന്ന് എന്‍എസ്ഡബ്യു ഹെല്‍ത്ത് കോവിഡ് റെസ്‌പോണ്‍സ് ബ്രാഞ്ച് മേധാവി ജെറെമി മക്അനല്‍റ്റി പറഞ്ഞു.

ജോലിയില്‍ നിന്നും ഇടവേള എടുക്കാന്‍ ആഗ്രഹിക്കാത്ത ചിലര്‍ ടെസ്റ്റ് ചെയ്യാന്‍ പോലും തയ്യാറാകുന്നില്ലെന്ന് ഹെല്‍ത്ത് മന്ത്രി ബ്രാഡ് ഹസാര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചെറിയ ലക്ഷണങ്ങള്‍ പോലും ടെസ്റ്റ് ചെയ്യാനാണ് ഡോ. മക്അനല്‍റ്റി ജനങ്ങളോട് ആവശ്യപ്പെടുന്നത്. സ്ഥിതി മോശമായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം, അദ്ദേഹം പറഞ്ഞു.

ഇലാവാരാ-ഷോള്‍ഹാവെന്‍ മേഖലയിലാണ് ഉയര്‍ന്ന കേസുകള്‍ തുടരുന്നത്. 71 കേസുകള്‍ കൂടിയാണ് ഇവിടെ സ്ഥിരീകരിച്ചത്. എന്‍എസ്ഡബ്യുവില്‍ 84.7 ശതമാനം പേര്‍ക്ക് ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 57.8 ശതമാനം പേര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടി.
Other News in this category



4malayalees Recommends