കോവിഡ് ടെസ്റ്റുകള്‍ ഇനി വീട്ടില്‍ ചെയ്യും ; ഓസ്‌ട്രേലിയയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിന് അനുമതി ലഭിച്ചു ; ബ്രിട്ടനും യൂറോപ്പിലും യുഎസിനും പിന്നാലെ ഓസ്‌ട്രേലിയയും കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗ്ഗം തേടുന്നു

കോവിഡ് ടെസ്റ്റുകള്‍ ഇനി വീട്ടില്‍ ചെയ്യും ; ഓസ്‌ട്രേലിയയില്‍ റാപിഡ്  ആന്റിജന്‍ ടെസ്റ്റിന് അനുമതി ലഭിച്ചു ; ബ്രിട്ടനും യൂറോപ്പിലും യുഎസിനും പിന്നാലെ ഓസ്‌ട്രേലിയയും കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗ്ഗം തേടുന്നു
ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ പുതിയ നീക്കങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍. ഇപ്പോഴിതാ വീട്ടില്‍ വച്ചുതന്നെ കോവിഡ് ടെസ്റ്റ് ചെയ്ത് ഫലം അറിയാം. മെഡിക്കല്‍ റെഗുലേറ്ററിന്റെ അംഗീകാരം ലഭിച്ചതോടെ പുതിയ ചുവടുവയ്പ്പ് നടത്തുകയാണ് ആരോഗ്യ രംഗം. പ്രായമേറിയവര്‍ക്കും മറ്റും ഇക്കാര്യം പ്രയോജനപ്പെടുത്താം.


റാപിഡ് ടെസ്റ്റിന് അംഗീകാരം ഈ വര്‍ഷം തന്നെ ലഭിച്ചത് ഒരു നല്ല തീരുമാനമെന്ന് ഫെഡറല്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

നിലവില്‍ ഓസ്‌ട്രേലിയയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നിയമവിധേയമല്ല. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം ആശങ്കയാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ടെസ്റ്റിങ്ങിനായി എത്തുകയാണ്. ഏതായാലും പുതിയ തീരുമാനം ക്രിസ്മസ് സമയത്തോടെയാണ് പ്രാബല്യത്തിലാകുക.

10-15 മിനിറ്റാണ് ടെസ്റ്റിനായി വേണ്ടിവരിക. റാപിഡ് ആന്റിജന്‍ ടെസ്റ്റ് ബ്രിട്ടനിലും യൂറോപ്പിലും യുഎസിലും നിലവില്‍ നിയമപരമായി നടത്തിവരുന്നുണ്ട്. സാധാരണ പിസിആര്‍ ടെസ്റ്റിന് പകരമാവില്ല റാപിഡ് ടെസ്റ്റെന്നും ഒരു അഡീഷണല്‍ ടെസ്റ്റ് എന്നതായി ഇതിനെ പരിഗണിച്ചാല്‍ മതിയെന്നും ഹണ്ട് വ്യക്തമാക്കി.

Other News in this category4malayalees Recommends