ക്രിസ്മസ് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ദിവസങ്ങളാകും ; 80 ശതമാനം പേരും വാകിസ്‌നെടുത്താല്‍ വീണ്ടും അടച്ചുപൂട്ടലുകളുടെ ആവശ്യമില്ല ; അതിര്‍ത്തികളും തുറക്കും ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ക്രിസ്മസ് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ദിവസങ്ങളാകും ; 80 ശതമാനം പേരും വാകിസ്‌നെടുത്താല്‍ വീണ്ടും അടച്ചുപൂട്ടലുകളുടെ ആവശ്യമില്ല ; അതിര്‍ത്തികളും തുറക്കും ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരിക്കുകയാണ്. ക്രിസ്മസ് എത്തുന്നതോടെ സാധാരണ ജീവിതത്തിലേക്ക് ജനം മടങ്ങിയെത്തുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. 80 ശതമാനം മുതിര്‍ന്നവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വീണ്ടും ലോക്ക്ഡൗണ്‍ തുടരേണ്ടതില്ല. രാജ്യം അങ്ങനെയൊരു ചരിത്ര ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്നും വരും മാസം ആനേട്ടം കൈവരിക്കുമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Scott Morrison slams rogue states who threaten to keep Covid-19  restrictions - Salten News

വൈറസിനോട് ടോപ്പ് ഗിയറില്‍ തന്നെ ജീവിച്ച് മുന്നോട്ട് പോകണം, എന്നും സെക്കന്റ് ഗിയറില്‍ പോവുക സാധ്യമല്ല, മൊറിസണ്‍ പറഞ്ഞു.

ക്രിസ്മസ് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. മൂന്നാം തരംഗം രാജ്യത്ത് വ്യാപിക്കുമ്പോഴും പ്രതിരോധത്തില്‍ ഒരുപിടി മുന്നില്‍ തന്നെയാണ് രാജ്യം. വ്യക്തമായ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

16 വയസ്സിന് മുകളിലുള്ള 80 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അതിര്‍ത്തികള്‍ തുറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ മടങ്ങിവരവ് ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കേയാണ് പുതിയ തീരുമാനം.

ഇന്നലെ ഓസ്‌ട്രേലിയയില്‍ 1765 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പല പ്രധാന നഗരങ്ങളും ഇപ്പോഴും ലോക്ക്ഡൗണില്‍ തന്നെയാണ്. ഇതുവരെയുള്ള മരണം 1220 ആണ്.

നിലവില്‍ 16 വയസ്സിന് മുകളിലുള്ള 75.4 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.50.9 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിനും എടുത്തു.

Other News in this category



4malayalees Recommends