ബ്ലൂ ടൂത്ത് ചെരുപ്പ് ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള അധ്യാപക പരീക്ഷയില്‍ കോപ്പിയടി ; അഞ്ചു പേര്‍ അറസ്റ്റില്‍

ബ്ലൂ ടൂത്ത് ചെരുപ്പ് ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള അധ്യാപക പരീക്ഷയില്‍ കോപ്പിയടി ; അഞ്ചു പേര്‍ അറസ്റ്റില്‍
സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള അധ്യാപക പരീക്ഷയില്‍ കോപ്പിയടിച്ച അഞ്ച് പേര്‍ അറസ്റ്റില്‍ .രാജസ്ഥാനിലാണ് സംഭവം. ബ്ലൂ ടൂത്ത് ഘടിപ്പിച്ച ചെരുപ്പിട്ടുകൊണ്ടായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ കോപ്പിയടി.സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകര്‍ക്കായുള്ള രാജസ്ഥാന്‍ യോഗ്യതാപരീക്ഷയില്‍ നടത്തിയ മുഴുവന്‍ തട്ടിപ്പ് റാക്കറ്റും പൊലീസ് കണ്ടെത്തി. ബ്ലൂടൂത്തും മൊബൈലും ഉപയോഗിച്ചാണ് കോപ്പിയടിച്ചത്.

' ചെരുപ്പിന്റെ ഉള്ളില്‍ ഫോണും ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുന്നു. ഉദ്യോഗാര്‍ത്ഥിയുടെ ചെവിയില്‍ ഒരു ഉപകരണം ഉണ്ടായിരുന്നു. പരീക്ഷാ ഹാളിന് പുറത്ത് നിന്ന് ആരെങ്കിലും അയാളെ കോപ്പിയടിക്കാന്‍ സഹായിച്ചതാവാം,' എന്നും പൊലീസ് പറഞ്ഞു.കോപ്പിയടി നടത്തിയ രീതിയെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Other News in this category



4malayalees Recommends