ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷം വിപുലമായി ആഘോഷിക്കുന്നു ; ഒക്ടോബര്‍ 2ന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ക്ക് തുടക്കം കുറിക്കും

ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷം വിപുലമായി ആഘോഷിക്കുന്നു ; ഒക്ടോബര്‍ 2ന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ക്ക് തുടക്കം കുറിക്കും
ഒഐസിസിയുകെയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗന്ധിയുടെ 152ാം മത് ജന്മദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു, ഒക്ടോബര്‍ 2 ന് രാവിലെ 10 മണിക്ക് West Minister ല്‍ Parliamentsquare, London, SW 1P3 JX രാവിലെ 9.45 ന് മഹാത്മാവിന്റെ പ്രതിമയ്ക്കു മുന്നില്‍ ഒഐസിസിയുകെ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിക്കും .പ്രസ്തുത പരിപാടിയിലേക്ക് എത്തുന എല്ലാ ജനാധിപത്യ വിശ്വാസികളെയും വിശിഷ്ട വെക്തികളേയും പാര്‍ലമെന്റ് സ്‌ക്വയറിലേക്ക് അത്മാത്ഥമായി സ്വാഗതം ചെയ്യുന്നു.

രാവിലെ 10 മണി മുതല്‍ നടക്കുന്ന യോഗത്തില്‍ വെച്ച് ഒഐസിസിയുകെ യുടെ എല്ലാ പുതിയ നഷണല്‍ കമ്മറ്റി അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതായിരിക്കും പ്രസ്തുത യോഗത്തിന് ചീഫ് ഗസ്റ്റ് ആയി എത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര(Deptuy Mayor of Southwark) London, ആയിരിക്കും, യുകെയിലെ മറ്റ് വിശിഷ്ടാധിതികളും ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കും , പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മഹാത്മാഗാന്ധിയെ പറ്റി അറിയുവാനും സ്വാതന്ത്ര്യ ഇന്ത്യയെപ്പറ്റിയുയുമുള്ള മഹാത്മാജി യുടെ ജീവചരിത്രമടങ്ങിയ കുറച്ച് പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി വിതരണം ചെയ്യും. തുടര്‍ന്ന് ദേശീയ ഗാനത്തോടു കൂടി പരിപാടികള്‍ സമാപിക്കുന്നതായിരിക്കും.


Other News in this category



4malayalees Recommends