17 വയസുകാരിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു ; മൂന്നു പ്രവാസികള്‍ക്ക് ശിക്ഷ

17 വയസുകാരിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു ; മൂന്നു പ്രവാസികള്‍ക്ക് ശിക്ഷ
ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ദുബൈ കോടതി ശിക്ഷ വിധിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളിരൊലാരാളായ സ്ത്രീ രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്ന സമയത്താണ് 17 വയസുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ട് ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്തത്.

2019ല്‍ ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ അല്‍ ബറാഹ ഏരിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്കാണ് സംഘം കൊണ്ടുപോയത്. പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടിയെ കൊണ്ടുവന്ന സ്ത്രീയും മറ്റൊരു യുവതിയും ഇവിടെ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ഇവര്‍ ഒരു ഹോട്ടല്‍ മുറിയിലേക്ക് മാറ്റി അവിടെയും ആവശ്യക്കാരെ എത്തിച്ചു. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിക്ക് ഓരോ രാത്രിയ്!ക്കും 1000 ദിര്‍ഹം വീതം നല്‍കിയതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

നിര്‍ബന്ധിത വേശ്യാവൃത്തി സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്.

Other News in this category



4malayalees Recommends