ആല്‍ബെര്‍ട്ടയില്‍ അടിയന്തര നടപടികള്‍ വേണം; ആരോഗ്യ മന്ത്രിക്ക് കത്തയച്ച് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍; നാലാം തരംഗം ആശുപത്രികളെ സമ്മര്‍ദത്തിലാക്കുമ്പോള്‍ മാറ്റം അനിവാര്യം

ആല്‍ബെര്‍ട്ടയില്‍ അടിയന്തര നടപടികള്‍ വേണം; ആരോഗ്യ മന്ത്രിക്ക് കത്തയച്ച് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍; നാലാം തരംഗം ആശുപത്രികളെ സമ്മര്‍ദത്തിലാക്കുമ്പോള്‍ മാറ്റം അനിവാര്യം

കോവിഡ്-19ന് എതിരായ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് ആല്‍ബെര്‍ട്ടയുടെ പുതിയ ആരോഗ്യ മന്ത്രി ജാസണ്‍ കോപ്പിംഗിന് കത്തയച്ച് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത്. പ്രൊവിന്‍സില്‍ നാലാം തരംഗം ആഞ്ഞടിക്കുന്നത് ആശുപത്രികളെ കനത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിടുമ്പോഴാണിത്.


മുന്‍ സിഎംഒഎച്ച് ഡോ. ജെയിംസ് ടാല്‍ബോട്ടും, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. നോയല്‍ ഗിബ്‌നിയും ഏഴ് അടിയന്തര ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചത്. എച്ച്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഐസിയു രോഗികളെ മറ്റ് പ്രൊവിന്‍സുകളിലേക്ക് നീക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അവശ്യ സേവനത്തിന് പുറത്തുള്ള എല്ലാ സേവനങ്ങള്‍ക്കും വാക്‌സിനേഷന്‍ തെളിവ് ആവശ്യപ്പെടാനും സര്‍ക്കാര്‍ തയ്യാറാകണം. നാലാഴ്ച നീണ്ടുനില്‍ക്കുന്ന 'ഫയര്‍ ബ്രേക്ക്' വിലക്കുകള്‍ ഉപയോഗിച്ച് ബാറുകളും, ഇന്‍ഡോര്‍ ഡൈനിംഗും, ഇന്‍ഡോര്‍ വ്യായാമം, സ്‌പോര്‍ട്‌സ്, ആരാധനാലയങ്ങള്‍, സ്‌റ്റോറുകള്‍ എന്നിവ അടച്ചിടാനും ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നതാണ് മറ്റൊരു ആവശ്യം. കോവിഡ്-19 പോസിറ്റീവ് ടെസ്റ്റിന്റെ സമ്പര്‍ക്കങ്ങള്‍ തിരിച്ചറിയാന്‍ നടപടി വേണമെന്നും മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സര്‍ക്കാരിലെയും, സഹസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും, കോണ്‍ട്രാക്ടര്‍മാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.

അവശ്യ, അവശ്യേതക ബിസിനസ്സുകളിലെ ജോലിക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കണമെന്നാണ് ഡോ. ജെയിംസ് പറയുന്നത്. ഈ സ്ഥിതി ഇനിയും കുഴപ്പമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ആല്‍ബര്‍ട്ടയിലെ ജനസംഖ്യയില്‍ യോഗ്യരായ 73.4 ശതമാനം പേരും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുണ്ട്.
Other News in this category



4malayalees Recommends