ന്യൂ സൗത്ത് വെയില്‍സ് ഒക്ടോബര്‍ 11ന് തുറക്കുമെന്ന് സ്ഥിരീകരിച്ച് പ്രീമിയര്‍; ഡിസംബര്‍ 1 മുതല്‍ വാക്‌സിനെടുക്കാത്തവര്‍ക്കും സ്വാതന്ത്ര്യം; മൂന്ന് ഘട്ട റോഡ് മാപ്പ് പ്രഖ്യാപിച്ച് ഗ്ലാഡിസ്

ന്യൂ സൗത്ത് വെയില്‍സ് ഒക്ടോബര്‍ 11ന് തുറക്കുമെന്ന് സ്ഥിരീകരിച്ച് പ്രീമിയര്‍; ഡിസംബര്‍ 1 മുതല്‍ വാക്‌സിനെടുക്കാത്തവര്‍ക്കും സ്വാതന്ത്ര്യം; മൂന്ന് ഘട്ട റോഡ് മാപ്പ് പ്രഖ്യാപിച്ച് ഗ്ലാഡിസ്

ഒക്ടോബര്‍ 11 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി കോവിഡ് വിലക്കുകളില്‍ നിന്നും എന്‍എസ്ഡബ്യുവിനെ മോചിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഗ്ലാഡിസ് ബെരെജിക്ലിയാന്‍. ഡിസംബര്‍ 1 മുതല്‍ ജീവിതം സാധാരണ നിലയിലേക്ക് മാറുന്ന തരത്തിലാണ് പദ്ധതി.


ജനസംഖ്യയില്‍ 70 ശതമാനത്തിലേക്ക് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എത്തുന്നതോടെ സ്വാതന്ത്ര്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍ വ്യക്തമാക്കി. അടുത്ത ആഴ്ച ഈ നിരക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 11 മുതല്‍ അഞ്ച് പേര്‍ക്ക് ഭവനസന്ദര്‍ശനത്തിന് അനുമതിയുണ്ട്. പബ്ബ്, റെസ്റ്റൊറന്റ് എന്നിവിടങ്ങളില്‍ ഇരുത്തി സര്‍വ്വീസ് നല്‍കാം, റീട്ടെയില്‍ സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാനും, ബ്യൂട്ടി സലൂണുകള്‍ക്ക് അഞ്ച് കസ്റ്റേഴ്‌സെന്ന പരിധിയില്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതി ലഭിക്കും.

എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങളെല്ലാം ഡബിള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ലഭിക്കുക. രണ്ടാഴ്ച കൂടി പൂര്‍ത്തിയാക്കുമ്പോള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ 80 ശതമാനം എത്തുന്ന മുറയ്ക്ക് വിലക്കുകളില്‍ കൂടുതല്‍ ഇളവ് വരും. വീടുകളില്‍ 10 സന്ദര്‍ശകര്‍ക്ക് വരെ എത്താം. പബ്ബില്‍ നിന്ന് മദ്യപിക്കാനും, കായിക ഇനങ്ങളില്‍ ഏര്‍പ്പെടാനും ഇതോടെ സാധ്യമാകും.

ഇന്‍ഡോര്‍ വേദികളില്‍ നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരു വ്യക്തിയും, ഔട്ട്‌ഡോര്‍ മേഖലകളില്‍ രണ്ട് സ്‌ക്വയര്‍ മീറ്ററില്‍ ഒരാളും എന്ന നിലയിലാണ് അനുവാദം. പ്രാദേശിക മേഖലകളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഇന്‍ട്രാ സ്‌റ്റേറ്റ് യാത്രകള്‍ അനുവദിക്കാന്‍ 80 ശതമാനം വാക്‌സിനേഷന്‍ എത്തേണ്ടതുണ്ട്.

എന്നാല്‍ ഡിസംബര്‍ 1 മുതല്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാക്കിയുള്ള വിലക്കുകള്‍ ഒഴിവാക്കുമെന്നാണ് എന്‍എസ്ഡബ്യു പ്രഖ്യാപനം.
Other News in this category



4malayalees Recommends