നിര്‍ബന്ധിത വാക്‌സിനെതിരെ മെല്‍ബണ്‍ പാര്‍ക്കില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ 'അപ്രതീക്ഷിത' പ്രതിഷേധം; വാക്‌സിനെടുത്തില്ലെങ്കില്‍ പുറത്താക്കുമെന്ന ഭീഷണിക്കെതിരെ ജീവനക്കാര്‍

നിര്‍ബന്ധിത വാക്‌സിനെതിരെ മെല്‍ബണ്‍ പാര്‍ക്കില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ 'അപ്രതീക്ഷിത' പ്രതിഷേധം; വാക്‌സിനെടുത്തില്ലെങ്കില്‍ പുറത്താക്കുമെന്ന ഭീഷണിക്കെതിരെ ജീവനക്കാര്‍

നിര്‍ബന്ധിത വാക്‌സിനേഷനെതിരെ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ച ആരോഗ്യ പ്രവര്‍ത്തകരെ നീക്കി പോലീസ്. മെല്‍ബണ്‍ പാര്‍ക്കിലായിരുന്നു ഡസന്‍ കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഫിറ്റ്‌റോയിലെ എഡിന്‍ബര്‍ഗ് ഗാര്‍ഡന്‍സിലാണ് 50-ഓളം ജീവനക്കാര്‍ക്ക് സമാധാനപരമായി പ്രതിഷേധിച്ചത്.


കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ ഏഴ് ദിവസത്തോളം നഗരത്തില്‍ അക്രമത്തിലേക്ക് നീങ്ങിയിരുന്നു. ആയിരക്കണക്കിന് വാക്‌സിന്‍ വിരുദ്ധ നിര്‍മ്മാണ ജോലിക്കാരാണ് പ്രതിഷേധവും അക്രമവും അഴിച്ചുവിട്ടത്. നൂറുകണക്കിന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.

എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മൃദുസമീപനമാണ് പുലര്‍ത്തിയത്. പാര്‍ക്കില്‍ പ്രതിഷേധം 20 മിനിറ്റ് പിന്നിട്ടപ്പോഴേക്കും പോലീസ് ഇവരെ നീക്കി. 'ആരോഗ്യ പ്രവര്‍ത്തകരെ നിശബ്ദരാക്കുന്നു', 'കഴിഞ്ഞ വര്‍ഷം ഹീറോ ഈ വര്‍ഷം ജോലിയില്ല' തുടങ്ങിയ പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ കാണിച്ചത്.

മെഡിക്കല്‍ സ്‌ക്രബുകള്‍ ധരിച്ചാണ് പലരും പ്രതിഷേധത്തില്‍ പങ്കെടുത്തത്. നഴ്‌സുമാരെ അറസ്റ്റ് ചെയ്യാനോ, പിഴ അടപ്പിക്കാനോ പോലീസ് ശ്രമിച്ചില്ല. ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് സ്വന്തം ആരോഗ്യം നോക്കാനല്ല, മറിച്ച് ജീവിതം തിരിച്ചുകിട്ടാനാണെന്ന് വാക്‌സിനേഷന്‍ ഹബ്ബില്‍ പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെട്ട ഒരു സ്ത്രീ പ്രതികരിച്ചു.

താന്‍ സ്വയം വാക്‌സിനേഷന്‍ എടുത്തെങ്കിലും മറ്റുള്ളവരുടെ മേല്‍ അത് നിര്‍ബന്ധമായി നടപ്പാക്കണമെന്ന നിലപാടില്ലെന്നാണ് ഇവര്‍ വാദിച്ചത്. ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധക്കാരും, പോലീസും തമ്മിലുള്ള നാടകീയ രംഗങ്ങള്‍ക്ക് ശേഷം രംഗം ശാന്തമാകുമ്പോഴാണ് പുതിയ പ്രതിഷേധം.
Other News in this category4malayalees Recommends