പ്രണയം നടിച്ച് പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ യൂട്യബ് നോക്കി ഗര്‍ഭഛിദ്രം നടത്തി ; കാമുകന്‍ പിടിയില്‍

പ്രണയം നടിച്ച് പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ യൂട്യബ് നോക്കി ഗര്‍ഭഛിദ്രം നടത്തി ; കാമുകന്‍ പിടിയില്‍
നാഗ്പൂരില്‍ 24കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഏഴാംമാസമായപ്പോള്‍ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു.യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് യുട്യൂബ് വിഡിയോകള്‍ നോക്കി ഗര്‍ഭഛിദ്രം നടത്തിയ യുവതി ഇതിനുശേഷം പൊക്കിള്‍ക്കൊടി മുറിച്ചെടുത്തു.

2016മുതല്‍ യുവതിയെ കാമുകനായ സൊഹൈല്‍ വഹാബ് ഖാന്‍ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചിരുന്നു. യുവതി ഗര്‍ഭിണിയായതോടെ താന്‍ വിവാഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയോട് യുട്യൂബ് വിഡിയോകളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു.

ഇതോടെ വീട്ടുകാര്‍ മുംബയില്‍ പോയിരുന്ന സമയം നോക്കി യുവതി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭ്രൂണത്തില്‍ നിന്ന് പൊക്കിള്‍കൊടി വേര്‍പ്പെടുത്തി.

തുടര്‍ന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാന്‍ നശിപ്പിച്ചു. ആഴ്ചകള്‍ക്ക് ശേഷം സംഭവം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.

താജ് നഗറിലെ ശ്മശാനത്തില്‍നിന്ന് ഭ്രൂണം കണ്ടെത്താന്‍ ഫോറന്‍സിക് സംഘവും പൊലീസും ശ്രമിച്ചെങ്കിലും നടന്നില്ല.ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു യുവതിയും ഖാനും. ഡ്രൈവറായ ഖാന് രണ്ടാം വിവാഹത്തില്‍ ഒരു മകനുണ്ട്.രണ്ടാം വിവാഹത്തിന് ശേഷമാണ് യുവതിയുമായി ഇയാള്‍ സൗഹൃദം നടിച്ച് പ്രണയത്തിലാകുന്നത്. വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു.ഖാന്‍ തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിയതിന് ശേഷമാണ് ആദ്യം പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പിന്നീട് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

Other News in this category4malayalees Recommends