ബ്രിഡ്‌ജെന്റില്‍ ഒരു പുതിയ മലയാളി അസോസിയേഷന്‍ ; ബ്രിഡ്ജന്റ് മലയാളി അസോസിയേഷന്റെ ഉത്ഘാടനവും ഓണാഘോഷവും ശനിയാഴ്ച ആഘോഷമാക്കി അംഗങ്ങള്‍

ബ്രിഡ്‌ജെന്റില്‍ ഒരു പുതിയ മലയാളി അസോസിയേഷന്‍ ; ബ്രിഡ്ജന്റ് മലയാളി അസോസിയേഷന്റെ ഉത്ഘാടനവും ഓണാഘോഷവും ശനിയാഴ്ച ആഘോഷമാക്കി അംഗങ്ങള്‍
യുകെയിലെ സൗത്ത് വെയില്‍സിലെ കാര്‍ടിഫിനും സ്വാന്‍സിക്കുമിടയിലുള്ള ബ്രിഡ്‌ജെന്റില്‍ ഒരു പുതിയ മലയാളി അസോസിയേഷന്‍ കൂടി ഉദയം ചെയ്തു. ബ്രിഡ്ജന്റ് മലയാളി അസോസിയേഷന്റെ ഉത്ഘാടനവും ഓണാഘോഷവും സെപ്തംബര്‍ 25 ശനിയാഴ്ച്ച പെന്‍കോയിഡ് വെല്‍ഫെയര്‍ കമ്യുണിറ്റി ഹാളില്‍ വെച്ച് നടന്നു. ഇരുന്നോറോളം മലയാളികള്‍ പങ്കെടുത്ത അതിഗംഭീര ചടങ്ങിന്റെ ഉദ്ഘാടനം പ്രസിഡന്റ് പോളി പുതുശേരി നിര്‍വഹിച്ചു. സെക്രട്ടറി നെബിന്‍ ചേലയ്ക്കല്‍ ജോസ് ബ്രിഡ്ജന്റ് മലയാളികളെ അഭിസംബോധന ചെയ്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി നീതു അഗസ്റ്റസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ജോബി ഐസക് ആശംസയും അറിയിച്ചു, ട്രഷറര്‍ ജോയി പുളിക്കന്‍, പിആര്‍ഒ ലിജോ തോമസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഊര്‍ജസ്വലരായ കമ്മിറ്റി മേമ്പേഴ്‌സ് ഓണാഘോഷ പരുപാടികള്‍ക്ക് വ്യക്തമായ നേതൃത്വം നല്കി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍കൊണ്ട് ചടങ്ങുകള്‍ വര്‍ണാഭമായി. മാവേലി മന്നന്റെ എതിരേല്‍പ്പ് എല്ലാവരും പ്രത്യേകിച്ച് പുതുതലമുറ നന്നായി ആസ്വദിച്ചു. ചടങ്ങില്‍ തിരുഓണ ദിനത്തില്‍ അസോസിയേഷന്‍ നടത്തിയ കായിക മത്സര വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. അതീവരുചികരമായ ഓണസദ്യയോടെ വയറും മനസും നിറച്ച് ബ്രിഡ്‌ജെന്റ് മലയാളികള്‍ കുട്ടികളുടെ വര്‍ണാഭമായ കലാപരിപാടികള്‍ ആരംഭിച്ചു. ബ്രിഡ്ജന്റിലെ കുട്ടികളുടെ കലാപരിപാടികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഈ വര്‍ഷത്തെ ഓണാഘോഷം ദേശീയ ഗാനത്തോടെ അവസാനിപ്പിച്ച് ബ്രിഡ്ജന്റ് മലയാളികള്‍ വീടുകളിലേയ്ക്ക് മടങ്ങി.






Other News in this category



4malayalees Recommends