സിറിഞ്ചില്‍ ബ്ലഡുമായി എത്തി ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തി 32 കാരന്‍ ; നഴ്‌സുമാര്‍ക്ക് നേരെ കൈയ്യേറ്റവും ഭീഷണിയും ; 9 ഓളം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

സിറിഞ്ചില്‍ ബ്ലഡുമായി എത്തി ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തി 32 കാരന്‍ ; നഴ്‌സുമാര്‍ക്ക് നേരെ കൈയ്യേറ്റവും ഭീഷണിയും ; 9 ഓളം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്
ആശുപത്രി ജീവനക്കാര്‍ കോവിഡ് പ്രതിസന്ധിയില്‍ സമ്മര്‍ദ്ദത്തിലാണ്. ഇതിനിടയിലാണ് ചില കൈയ്യേറ്റ ശ്രമവും ഭീഷണിയും. പലപ്പോഴും സമാനതകളില്ലാത്ത സമ്മര്‍ദ്ദമാണ് ജീവനക്കാര്‍ക്ക് അതിജീവിക്കേണ്ടിവരുന്നത്. ഇതിന് പുറമേയാണ് 32 കാരന്റെ അക്രമം.

ന്യൂ സൗത്ത് വെയില്‍സിലെ ആശുപത്രി ജീവനക്കാരെയാണ് യുവാവ് ഭീഷണിപ്പെടുത്തി. സിറിഞ്ചില്‍ ബ്ലെഡുമായി എത്തിയാണ് ഭീഷണി. തിങ്കളാഴ്ച വൈകീട്ട് 4.30ന് മെയ്റ്റ്‌ലാന്‍ഡ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരോടും മോശമായി ഇയാള്‍ പെരുമാറി. ഭീഷണിപ്പെടുത്തി അകറ്റി നിര്‍ത്തിയ ശേഷം നഴ്‌സുമാര്‍ക്ക് നേരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

Plastic disposable syringe filled with blood on blue background | Stock  Images Page | Everypixel

ബ്ലഡ് നിറച്ച സിറിഞ്ച് കാണിച്ചാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തും വരെ ഇയാളുടെ ഭീഷണി തുടര്‍ന്നു. ഒടുവില്‍ സിറിഞ്ച് ഉപേക്ഷിച്ചെങ്കിലും ബഹളം തുടരുകയായിരുന്നു. മെയ്റ്റ്‌ലാന്‍ഡ് പൊലീസെത്തി ഇയാളെ കീഴടക്കി. പൊലീസിനോടും മോശമായി പെരുമാറുകയും അറസ്റ്റിനെതിരെ പ്രകോപനപരമായി പ്രതികരിക്കുകയും ചെയ്തു.

9 ഓളം വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതു സ്ഥലത്തുള്ള മോശം പെരുമാറ്റം, മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കല്‍, കുറ്റം ചെയ്യാനുള്ള ശ്രമം എന്നിങ്ങനെ ഗൗരവമേറിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചില്ല.

Other News in this category4malayalees Recommends