ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ; ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ; കോവിഡിനോട് പൊരുതാന്‍ മാതൃകയായി നേതാവ്

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ; ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ; കോവിഡിനോട് പൊരുതാന്‍ മാതൃകയായി നേതാവ്
കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധം തീര്‍ക്കണമെന്നും കോവിഡ് വ്യാപനം ഒഴിവാക്കാന്‍ പോരാളിയായി മുന്നിട്ടിറങ്ങണമെന്നും ജോ ബൈഡന്‍ ആഹ്വാനം ചെയ്തു. വൈറ്റ് ഹൗസില്‍ വച്ചാണ് മൂന്നാം ഡോസ് അദ്ദേഹം സ്വീകരിച്ചത്. ഈ അടുത്താണ് യുഎസ് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കിയത്. ആദ്യ ഘട്ടം 65 വയസോ അതിന് മുകളില്‍ പ്രായമുള്ളതോ ആയ ആളുകള്‍ക്ക് മൂന്നാം ഡോസ് സ്വീകരിക്കാം. കണ്ടാല്‍ പറയില്ലെങ്കിലും തനിക്ക് 65 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടാണ് ബൈഡന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും വൈറസ് ബാധിതരുമായി അടുത്ത് ഇടപെടുന്നവര്‍ക്കും അനിവാര്യമാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

ഡിസംബര്‍ 21 നാണ് ബൈഡന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാമത്തെ ഡോസ് ജനുവരി 11നും എടുത്തു.ഭാര്യ ജില്‍ ബൈഡന്‍ വൈകാതെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുമെന്നും ജോലി തിരക്കുമൂലമാണ് ഇന്നെടുക്കാത്തതെന്നും ബൈഡന്‍ പറഞ്ഞു.

ഇതുവരെ 77 ശതമാനം ജനങ്ങള്‍ വാക്‌സിന്‍ എടുത്തു. എന്നാല്‍ കൂടുതല്‍ പേര്‍ വാക്‌സിനെടുക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ രംഗത്തുള്ള ചിലര്‍ പോലും വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നത് തെറ്റാണ്. പരമാവധി പേര്‍ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യൂറോപ്യന്‍ യൂണിയനും ബൂസ്റ്റര്‍ ഡോസിന്‍ വിതരണത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. രണ്ടു ഡോസും സ്വീകരിച്ച് ആറു മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. നിലവില്‍ 12 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

Other News in this category4malayalees Recommends