ഒമാനിലേക്ക് വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല

ഒമാനിലേക്ക് വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല
കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള വിമാനയാത്ര നിരക്കില്‍ കുറവില്ല. നാലുമാസത്തോളം നീണ്ട യാത്രാവിലക്കിനൊടുവില്‍ എയര്‍ബബ്ള്‍ കരാര്‍ പ്രകാരം വിമാന സര്‍വിസ് അനുവദിച്ചത് സപ്തംബര്‍ ഒന്നു മുതലാണ് യാത്രവിലക്ക് നീക്കിയത്. തുടക്കത്തില്‍ ലക്ഷത്തിനു മുകളില്‍വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്ക് ശേഷം ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിമാന കമ്പനികളുടെ കൊള്ള തുടരുകയാണ്.

നാട്ടില്‍ കുടുങ്ങിയവരില്‍ കാലാവധി കഴിഞ്ഞ റെസിഡന്‍സ് വിസകള്‍ തൊഴിലുടമക്ക് പുതുക്കിയെടുക്കാം എന്ന പ്രഖ്യാപനം ചെറിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. അതേസമയം ഫാമിലി വിസയുള്ളവര്‍ കാലാവധിക്കു മുമ്പ് രാജ്യത്ത് തിരിച്ചെത്തണമെന്ന വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. നാട്ടില്‍നിന്ന് ഇപ്പോള്‍ രണ്ട് കുട്ടികള്‍ അടങ്ങിയ ഒരു കുടുംബം ഒമാനിലെത്തണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് ലക്ഷത്തിനടുത്ത് രൂപ വേണ്ടിവരുമെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു. സ്‌കൂള്‍ തുറക്കുമെന്ന് അറിയിപ്പ് കിട്ടിയതുമുതല്‍ എങ്ങിനെയെങ്കിലും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് പ്രവാസി കുടുംബങ്ങള്‍.


Other News in this category



4malayalees Recommends