ആസ്ട്രാസെനെക വാക്‌സിനെതിരെ പറഞ്ഞ വാക്കുകള്‍ ക്യൂന്‍സ്‌ലാന്‍ഡിലെ ഉന്നത ഡോക്ടറെ തിരിഞ്ഞുകൊത്തുന്നു; വാക്‌സിന്‍ ഉപയോഗിച്ചാല്‍ കൗമാരക്കാര്‍ മരിക്കുമെന്ന വാദം ആയുധമാക്കി വാക്‌സിന്‍ വിരുദ്ധര്‍

ആസ്ട്രാസെനെക വാക്‌സിനെതിരെ പറഞ്ഞ വാക്കുകള്‍ ക്യൂന്‍സ്‌ലാന്‍ഡിലെ ഉന്നത ഡോക്ടറെ തിരിഞ്ഞുകൊത്തുന്നു; വാക്‌സിന്‍ ഉപയോഗിച്ചാല്‍ കൗമാരക്കാര്‍ മരിക്കുമെന്ന വാദം ആയുധമാക്കി വാക്‌സിന്‍ വിരുദ്ധര്‍
ക്യൂന്‍സ്‌ലാന്‍ഡിലെ ഉന്നത ഡോക്ടര്‍ പറഞ്ഞുപോയ വാക്കുകള്‍ വാക്‌സിന്‍ വിരുദ്ധര്‍ ആയുധമാക്കുന്നു. കോവിഡ്-19 വാക്‌സിന് വിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കാനാണ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജിയാനെറ്റ് യംഗിന്റെ വാക്കുകള്‍ ഉപയോഗിക്കപ്പെടുന്നത്.

മെല്‍ബണിലെ വിവിധ ഭാഗങ്ങളില്‍ തന്നെ പ്രചരണ ആയുധമാക്കിയതോടെ വിഡ്ഢിത്തമെന്ന് വാദിച്ച് യംഗ് രംഗത്തെത്തി. എന്നാല്‍ ജൂണ്‍ മാസത്തില്‍ യുവാക്കള്‍ ആസ്ട്രാസെനെകയുടെ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന് എതിരെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ തിരിഞ്ഞ് കൊത്തുന്നതെന്നതാണ് വാസ്തവം.

'ക്യൂന്‍സ്‌ലാന്‍ഡില്‍ 18 വയസ്സുള്ള ഒരു വ്യക്തി ക്ലോട്ടിംഗ് രോഗബാധ മൂലം മരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല', ഡോ. യംഗിന്റെ ചിത്രത്തോടൊപ്പമുള്ള വാക്കുകള്‍ പറയുന്നു. 18 വയസ്സിന് മുകളിലുള്ള ആര്‍ക്ക് വേണമെങ്കിലും ബ്രിട്ടീഷ് നിര്‍മ്മിത വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ഡോക്ടറുടെ പ്രതികരണം.

ആസ്ട്രാസെനെക വാക്‌സിന്‍ മൂലം അപൂര്‍വ്വമായ ബ്ലഡ് ക്ലോട്ടിംഗ് രൂപപ്പെട്ടതോടെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ വാക്‌സിന്‍ ഉപയോഗം 50ന് മുകളിലുള്ളവര്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു.

50 വയസ്സില്‍ താഴെയുള്ളവരില്‍ കോവിഡ്-19 മരണങ്ങള്‍ തീരെ കുറവാണ്. ഈ ഘട്ടത്തില്‍ വാക്‌സിന്‍ മൂലം ഒരു 18-കാരന്‍ മരണപ്പെടുന്ന അവസ്ഥ എന്തിന് ക്ഷണിച്ച് വരുത്തണം, ഇതായിരുന്നു ഇവരുടെ ചോദ്യം.
Other News in this category4malayalees Recommends