ഓസ്‌ട്രേലിയയില്‍ അടുത്ത ആറ് മാസത്തെ കാലാവസ്ഥ കടുപ്പമാകും; ഈസ്റ്റ് തീരങ്ങളില്‍ പെട്ടെന്ന് വെള്ളം പൊങ്ങും, ഒപ്പം സൂപ്പര്‍സെല്‍ കൊടുങ്കാറ്റുകളും; ബുധനാഴ്ച മുതല്‍ കനത്ത മഴയും, കാറ്റും നാല് സ്റ്റേറ്റുകളില്‍

ഓസ്‌ട്രേലിയയില്‍ അടുത്ത ആറ് മാസത്തെ കാലാവസ്ഥ കടുപ്പമാകും; ഈസ്റ്റ് തീരങ്ങളില്‍ പെട്ടെന്ന് വെള്ളം പൊങ്ങും, ഒപ്പം സൂപ്പര്‍സെല്‍ കൊടുങ്കാറ്റുകളും; ബുധനാഴ്ച മുതല്‍ കനത്ത മഴയും, കാറ്റും നാല് സ്റ്റേറ്റുകളില്‍

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരം അപ്രതീക്ഷിതവും, പ്രവചനാതീതവുമായ കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും, വെള്ളപ്പൊക്കവും, തീവ്രമായ കാറ്റും, ഇടിമിന്നലോട് കൂടി മഴയും നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ലോ പ്രഷര്‍ സിസ്റ്റം കിഴക്കന്‍ മേഖലയിലേക്ക് നീങ്ങിയതോടെ ചൊവ്വാഴ്ച മുതല്‍ തന്നെ നോര്‍ത്തേണ്‍ വിക്ടോറിയയിലും, മധ്യ എന്‍എസ്ഡബ്യുവിലും മഴയും, ഇടിമിന്നലും തേടിയെത്തിയിരുന്നു.


ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രാദേശിക പട്ടണങ്ങളെയും, വലിയ നഗരങ്ങളെയും ഇത് സാരമായി ബാധിക്കും. ടാസ്മാനിയ മുതല്‍ സൗത്ത് ഈസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡ് വരെ 25 എംഎം മുതല്‍ 50 എംഎം വരെ മഴയ്ക്കാണ് സാധ്യത.

ചൊവ്വാഴ്ച മുതല്‍ തന്നെ എന്‍എസ്ഡബ്യു സെന്‍ഡ്രല്‍ വെസ്റ്റില്‍ ഇടിമിന്നല്‍ രേഖപ്പെടുത്തി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നാല് സ്റ്റേറ്റുകളെയും കൊടുങ്കാറ്റ് സിസ്റ്റം ബാധിക്കുന്നതോടെ കനത്ത മഴയും, ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജി അറിയിച്ചു.

കടുത്ത കാലാവസ്ഥാ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ മാറ്റങ്ങള്‍. ഈ മാസം മുതല്‍ മാര്‍ച്ച് വരെ നീളുന്ന മാസങ്ങളില്‍ ഓസ്‌ട്രേലിയ കടുത്ത കാലാവസ്ഥയെയാണ് അതിജീവിക്കേണ്ടത്.

കനത്ത മഴയും, വെള്ളപ്പൊക്കവും, ഉയര്‍ന്ന താപനിലയും, ബുഷ്ഫയറും ഈ സമയത്ത് നേരിടേണ്ടി വരുമെന്ന് മീറ്റിയോറോളജി ബ്യൂറോ പറയുന്നു. ബുധനാഴ്ച നോര്‍ത്ത് ഈസ്റ്റ്, സെന്‍ഡ്രല്‍ വിക്ടോറിയയില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
Other News in this category4malayalees Recommends