രണ്ടു കിഡ്‌നികളും തകരാറിലായ മുട്ടുച്ചിറയിലെ രാജു കരുണ തേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നമുക്കും സഹായിക്കാം

രണ്ടു കിഡ്‌നികളും തകരാറിലായ മുട്ടുച്ചിറയിലെ രാജു കരുണ തേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നമുക്കും സഹായിക്കാം
മുട്ടുചിറ: കോട്ടയം ജില്ലയില്‍ മുട്ടുച്ചിറയില്‍ താമസിക്കും രാജു കിഡ്‌നി തകരാറിലായി ഡയാലിസിസ് തുടങ്ങിയിട്ട് നാലുവര്‍ഷത്തോളമായി. രാജു ഒരു ടാപ്പിംഗ് തൊഴിലാളിയായിരുന്നു, വര്‍ഷങ്ങളോളമായി രാജു ടാപ്പിംഗും ഭാര്യ ലക്ഷ്മി വീട്ടു വേലകളും ചെയ്താണ് രണ്ടു മക്കള്‍ അടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്.

രാജുവിന്റെ കിഡ്‌നി രോഗം ഈ കുടുംബത്തെ തകര്‍ത്തു കളഞ്ഞു. ശമിക്കാത്ത വയറുവേദനയെത്തുടര്‍ന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത രാജുവിനെ വിദ്ഗദത്ത പരിശോധനകള്‍ക്കു ശേഷമാണു അറിയാന്‍ കഴിഞ്ഞത് തന്റെ രണ്ടു കിഡ്‌നികളും തകരാറിലാണെന്ന യാഥാര്‍ഥ്യം.

വളരെനാളത്തെ ചികിത്സകള്‍ നടത്തിയെങ്കിലും രോഗ ശമനം ലഭിക്കാതെ ഡയാലിസിലേക്കു മാറുകയായിരുന്നു. കൂലിവേലക്കാരായ രാജുവിനും ലക്ഷ്മിക്കും ആഴ്ചയില്‍ രണ്ടുവീതമുള്ള ഡയാലിസിസും കുടുംബച്ചിലവുകളും താങ്ങാവുന്നതിലുമധികമായിരുന്നു, നിരന്തര ചികിത്സകള്‍ ഈ കുടുംബത്തെ തീരാ കടക്കെണിയിലാണ് എത്തിച്ചത്. ഡയാലിസിനും മരുന്നുകള്‍ക്കുമായി രാജുവിന് ഇപ്പോള്‍ത്തന്നെ ആഴ്ചയില്‍ നല്ലൊരുതുക ആവശ്യമാണ്. പലപ്പോഴും സാമ്പത്തീക പരാധീനത മൂലം ഡയാലിസിസ് ചെയ്യാന്‍ പറ്റാറില്ല. ഇപ്പോള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുക്കുന്നതു ഒരു ഇന്‌ജെക്ഷന് പതിനയ്യായിരം രൂപ വിലവരുന്ന മരുന്ന് മൂന്നു തവണ എടുക്കണമാണ്.


അനുദിന മരുന്നുകള്‍ക്കുപോലും നിവൃത്തിയില്ലാത്ത രാജുവും കുടുംബവും എങ്ങനെ തുടര്ചികിത്സകള്‍ നടത്തുമെന്നറിയാതെ വലയുകയാണ്. ഈ അവസ്ഥയില്‍ രാജുവിനും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാന്‍ നമുക്കും സാധിക്കില്ലേ? പ്രിയമുള്ളവരേ രാജുവിനെ സഹായിക്കുവാന്‍ സന്മനസ്സുള്ള സുഹൃത്തുക്കള്‍ ഒക്ടോബര്‍ പതിനഞ്ചിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു കഴിയുന്ന സഹായം നിക്ഷേപിക്കാന്‍ അപേക്ഷിക്കുന്നു.


Registered Chartiy Number 1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447


കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048


Other News in this category



4malayalees Recommends