ഖത്തറില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു

ഖത്തറില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു
ഖത്തറില്‍ കോവിഡ് വ്യാപനം കാര്യമായി കുറഞ്ഞതോടെ മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്!ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് സുപ്രീം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ക്യാബിനറ്റ് പരിശോധിച്ചു. പുതിയ തീരുമാനങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

Other News in this category



4malayalees Recommends