പാര്‍ട്ടി നടത്തുമ്പോള്‍ രണ്ടുലക്ഷം രൂപ വരെ ബില്ല് വരും, വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് ഒത്തുകളിക്കേണ്ട കാര്യമെന്താണ് ; ശ്രീശാന്ത് ചോദിക്കുന്നു

പാര്‍ട്ടി നടത്തുമ്പോള്‍ രണ്ടുലക്ഷം രൂപ വരെ ബില്ല് വരും, വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് ഒത്തുകളിക്കേണ്ട കാര്യമെന്താണ് ; ശ്രീശാന്ത് ചോദിക്കുന്നു
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് ഒത്തുകളിക്കാനായി 10 രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.എന്നാല്‍ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം.

ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.'ശ്രീശാന്ത് പറഞ്ഞു.

'ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി.

പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍. എല്ലാ കാശ് ഇടപാടുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്.

ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ഥനയാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്, ശ്രീശാന്ത് പറയുന്നു

Other News in this category



4malayalees Recommends