ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തു മാത്രം ഉടുത്തെത്തി അധ്യാപകന്‍ ; ലൈംഗീക ചുവയോടെ സംസാരിച്ച അധ്യാപകനെതിരെ കുറ്റപത്രം

ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തു മാത്രം ഉടുത്തെത്തി അധ്യാപകന്‍ ; ലൈംഗീക ചുവയോടെ സംസാരിച്ച അധ്യാപകനെതിരെ കുറ്റപത്രം
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തുമുണ്ട് മാത്രം ഉടുത്ത് എത്തുകയും പെണ്‍കുട്ടികളോട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത അധ്യാപകനെതിരെ കേസെടുത്തു. തമിഴ്‌നാട് പൊലീസ് ഇയാള്‍ക്കെതിരായ കുറ്റപത്രം ചെന്നൈ പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൂര്‍വ്വവിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെ ഇത് വൈറലാവുകയും പിന്നാലെ ഇയാളുടെ പ്രവര്‍ത്തി പുറംലോകമറിയുകയുമായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ അധികവും പെണ്‍കുട്ടികളായിരുന്നു. തോര്‍ത്തുമുണ്ടുടുത്ത് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ എത്തുക. ലൈംഗിക ചുവയോടെ സംസാരിക്കുക, പെണ്‍കുട്ടികളുടെ ശരീരത്തെ കുറിച്ച് പറയുക എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അധ്യാപകനെതിരെ കുട്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏഴ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പൊലീസില്‍ മൊഴി നല്‍കി. പിന്നാലെയാണ് രാജഗോപാലിനെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. ഇയാള്‍ക്കെതിരെ ഗുണ്ടാആക്ടും ചുമത്തിയിട്ടുണ്ട്. നിലവില്‍ ജയിലിലാണ് ഇയാള്‍.

Other News in this category



4malayalees Recommends