ഇന്ത്യോ പസഫിക് റിജ്യണില്‍ ചൈനയുടെ ആധിപത്യ ശ്രമം തുടരുന്നു ; മൂന്നു ദിവസത്തിനിടെ നൂറോളം യുദ്ധ വിമാനങ്ങള്‍ തായ്വാന്‍ വ്യാമ പരിധിയ്ക്കുള്ളില്‍ പറത്തി ചൈന ; ആശങ്ക പങ്കുവച്ച് യുഎസ്

ഇന്ത്യോ പസഫിക് റിജ്യണില്‍ ചൈനയുടെ ആധിപത്യ ശ്രമം തുടരുന്നു ; മൂന്നു ദിവസത്തിനിടെ നൂറോളം യുദ്ധ വിമാനങ്ങള്‍ തായ്വാന്‍ വ്യാമ പരിധിയ്ക്കുള്ളില്‍ പറത്തി ചൈന ; ആശങ്ക പങ്കുവച്ച് യുഎസ്
തായ്വാന് സമീപമുള്ള ചൈനീസ് മിലിറ്ററിയുടെ പ്രകോപനപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസ്. നൂറോളം യുദ്ധ വിമാനങ്ങളാണ് മൂന്നു ദിവസത്തിനുള്ളില്‍ തായ്വാന്‍ വ്യോമ അതിര്‍ത്തിയിലൂടെ സഞ്ചരിച്ചത്.

ചൈനയുടെ വ്യോമസേന ഒരു വര്‍ഷമായി തായ്വാന്റെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറുകയാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ചൈനയുടെ യുദ്ധ വിമാനങ്ങളുടെ വരവ് ഞെട്ടിക്കുന്നതാണ്. ശനിയാഴ്ച മാത്രം 39 യുദ്ധ വിമാനങ്ങളാണ് ഇവിടേക്കെത്തിയത്.

ചൈനയുടേത് പ്രകോപനപരമായ നീക്കമാണെന്ന് യുഎസ് വ്യക്തമാക്കി. തായ്വാനെ തുടര്‍ച്ചയായി പ്രകോപിപ്പിക്കുന്നത് നിര്‍ത്തണമെന്ന് യുഎസ് വ്യക്തമാക്കി. ഇന്ത്യോ പസഫിക് റീജ്യണില്‍ കടുത്ത സമ്മര്‍ദ്ദമാണ് ചൈന സൃഷ്ടിക്കുന്നത്.ഏതെങ്കിലും മിഷനായുള്ള തയ്യാറെടുപ്പാണോ ബീജിങ് നടത്തുന്നതെന്ന സംശയവും ഉയരുന്നുണ്ട്.

നേരത്തെ തായ്വാന്‍ ഏരിയകളില്‍ സുരക്ഷ ശക്തമാക്കുമെന്നും ഈ ഭാഗം നിരീക്ഷിച്ചുവരികയാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. പെട്ടെന്നുള്ള ചൈനയുടെ പ്രകോപനം എന്തെനാണ് യഎസ് നിരീക്ഷിക്കുന്നത്.

ഇന്ത്യോ പസഫിക് റീജ്യണില്‍ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാനായി ശക്തമായ നീക്കമാണ് യുഎസ് നടത്തുന്നത്. ഇതിനിടയിലാണ് ചൈനയുടെ പുതിയ മിലിറ്ററി നീക്കം

Other News in this category



4malayalees Recommends