ആല്‍ബെര്‍ട്ടയില്‍ മിലിറ്ററി നഴ്‌സുമാര്‍ സ്റ്റാന്‍ഡ്-ബൈയില്‍; കോവിഡ്-19 സമ്മര്‍ദം നേരിടുന്ന ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ആശ്വാസമേകാന്‍ 8 സൈനിക നഴ്‌സുമാരെ ഇറക്കിയാല്‍ ഫലമുണ്ടോ? വിമര്‍ശനം രൂക്ഷം

ആല്‍ബെര്‍ട്ടയില്‍ മിലിറ്ററി നഴ്‌സുമാര്‍ സ്റ്റാന്‍ഡ്-ബൈയില്‍; കോവിഡ്-19 സമ്മര്‍ദം നേരിടുന്ന ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ആശ്വാസമേകാന്‍ 8 സൈനിക നഴ്‌സുമാരെ ഇറക്കിയാല്‍ ഫലമുണ്ടോ? വിമര്‍ശനം രൂക്ഷം

ആല്‍ബെര്‍ട്ടയില്‍ സൈനിക ഉദ്യോഗസ്ഥരെ രംഗത്തിറക്കി ആശുപത്രികള്‍ നേരിടുന്ന കോവിഡ്-19 സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമം. തിങ്കളാഴ്ച ആല്‍ബെര്‍ട്ടയില്‍ എത്തുന്ന സൈനിക നഴ്‌സുമാര്‍ അത്യാഹിത വിഭാഗങ്ങളിലാണ് സേവനം നല്‍കുക.


കനേഡിയന്‍ ആംഡ് ഫോഴ്‌സസിലെ എട്ട് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സുമാര്‍ പ്രൊവിന്‍സിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ സഹായത്തിന് എത്തുമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപനം. പ്രൊവിന്‍സിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഇവരെ ഏത് വിധത്തിലാണ് സന്നിവേശിപ്പിക്കുകയെന്ന് സ്ഥിരീകരിക്കാനുണ്ട്.

'ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ രാജ്യത്തെമ്പാടുമുള്ള കനേഡിയന്‍ ജനതയെ സഹായിക്കാന്‍ ഞങ്ങള്‍ സദാ സന്നദ്ധരാണ്. ഈ മഹാമാരിയും വ്യത്യസ്തമല്ല', ഫെഡറല്‍ പബ്ലിക് സേഫ്റ്റി & എമര്‍ജന്‍സി പ്രിപ്പേഡ്‌നസ് മിനിസ്റ്റര്‍ ബില്‍ ബ്ലെയര്‍ വ്യക്തമാക്കി.

കനേഡിയന്‍ ആംഡ് ഫോഴ്‌സസ്, കനേഡിയന്‍ റെഡ് ക്രോസ്, ഹെല്‍ത്ത് പ്രൊഫഷണല്‍സ് എന്നിവര്‍ കഴിഞ്ഞ 19 മാസങ്ങള്‍ക്കിടെ വിവിധ സമയങ്ങളില്‍ ആളുകളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആല്‍ബെട്ടര്‍യുടെ ഹെല്‍ത്ത് കെയര്‍ മേഖല ആഴ്ചകളായി കനത്ത സമ്മര്‍ദത്തിലാണ്. കോവിഡ്-19ന് എതിരായ വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളാണ് പ്രധാനമായും ആശുപത്രികളില്‍ എത്തുന്നത്. അതേസമയം നിലവില്‍ അധികമായി ലഭ്യമാക്കുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനോട് നന്ദിയുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്ന് യുണൈറ്റഡ് നഴ്‌സസ് ഓഫ് ആല്‍ബെര്‍ട്ട ഫസ്റ്റ് വൈസ് പ്രസിഡന്റ് ഡായിനേല്‍ ലാറിവ് വ്യക്തമാക്കി.

നഴ്‌സുമാര്‍ മാസങ്ങളായി ഓവര്‍ടൈമില്‍ ജോലി ചെയ്ത് ക്ഷീണിതരാണ്. ആളുകളെ എത്തിച്ചത് കൊണ്ട് മാത്രം കാര്യങ്ങള്‍ സുരക്ഷിതമാകില്ല, ലാറിവ് ചൂണ്ടിക്കാണിച്ചു. സമൂഹത്തില്‍ വ്യാപനം കുറയ്ക്കുകയാണ് പോംവഴി, കേസുകള്‍ കുറയണം, അവര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends