ലഖിംപൂര്‍ഖേരിയിലെ കര്‍ഷകരുടെ മരണം ; ഹൃദയം തകര്‍ക്കുന്ന സംഭവമെന്ന് പഞ്ചാബുകാരനായ കാനഡ എംപി ; നാലു കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മരണത്തില്‍ വേദന പങ്കുവച്ച് എംപിമാര്‍

ലഖിംപൂര്‍ഖേരിയിലെ കര്‍ഷകരുടെ മരണം ; ഹൃദയം തകര്‍ക്കുന്ന സംഭവമെന്ന് പഞ്ചാബുകാരനായ കാനഡ എംപി ; നാലു കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മരണത്തില്‍ വേദന പങ്കുവച്ച് എംപിമാര്‍
പഞ്ചാബുകാരനായ കാനഡ എംപിയും യുകെയില്‍ നിന്നുള്ള എംപിയും യുപിയിലെ നാലു കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ലഖിംപൂര്‍ഖേരിയിലെ കര്‍ഷകരുടെ മരണത്തില്‍ ഇന്ത്യയില്‍ പ്രതിഷേധം തുടരുകയാണ്. കനേഡിയന്‍ എംപി മണിന്ദര്‍ സിദ്ദു വിഷയത്തില്‍ ഖേദം പങ്കുവച്ച് ട്വീറ്റ് ചെയ്തു.

The Lakhimpur Kheri Incident Didn't Occur by Chance, it Was a Long Time  Coming

കൃഷിക്കാരുടെ പ്രതിഷേധത്തിന് നേരെ വാഹനം ഇടിച്ചുകയറിയ സംഭവം വന്‍ ദുരന്തമാണ് ഉണ്ടായത്. നാലു കര്‍ഷകരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായി എം പി മണിന്ദര്‍ സിദ്ദു ട്വീറ്റ് ചെയ്തു. കര്‍ഷകര്‍ക്ക് നേരെയുള്ള മനുഷ്യത്വ രഹിതമായ അക്രമം വേദനയുണ്ടാക്കുന്നു. അക്രമം ഒന്നിനും പരിഹാരമല്ല, അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

കനേഡിയന്‍ എംഎല്‍എ ബി സി രചനയും സംഭവത്തില്‍ പ്രതികരിച്ചു. കര്‍ഷകരുടെ മരണ വാര്‍ത്ത ഞെട്ടലുണ്ടാക്കി. കര്‍ഷകര്‍ക്ക് സ്വതന്ത്ര്യമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അവരെ ബഹുമാനിക്കണം. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും രചന സിങ് പറഞ്ഞു.

കനേഡിയന്‍ എംപി രണ്‍ദീപ് സാറായും സംഭവത്തില്‍ ട്വീറ്റ് ചെയ്തു. നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരുടെ മരണ വാര്‍ത്ത ഹൃദയം തകര്‍ത്തു. മരിച്ചവരുടെ കുടുംബത്തിന്റെ വേദന ഉള്‍ക്കൊള്ളുന്നു. നീതി ലഭിക്കണം.

കനേഡിയന്‍ എംപി സോണിയ സിദ്ദുവും കര്‍ഷകര്‍ക്കെതിരെയുള്ള നീക്കത്തില്‍ വേദന പങ്കുവച്ചു. സംഭവത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നും ഇരയായവര്‍ക്ക് നീതി ലഭിക്കണമെന്നും സോണിയ സിദ്ദു ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends