'അവളുടെ ശബ്ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരയുടെ മൂര്‍ച്ചയുണ്ട് ; പ്രിയങ്കയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ശിവസേന

'അവളുടെ ശബ്ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരയുടെ മൂര്‍ച്ചയുണ്ട് ; പ്രിയങ്കയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ശിവസേന
ലഖിംപൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് ശിവസേന . പ്രിയങ്കയെ പോരാളി എന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ശബ്!ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരാ ഗാന്ധിയുടെ മൂര്‍ച്ചയുണ്ടെന്നും ലേഖനം പറയുന്നു. ലഖിംപൂര്‍ സംഭവത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശിവസേന, ബിജെപിയെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടാണ് ഉപമിച്ചിരിക്കുന്നത്.

കര്‍ഷകരെ കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് എഡിറ്റോറിയലില്‍ സാമ്‌ന ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകരെ അറസ്റ്റ് ചെയ്തു അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് സര്‍ക്കാരിന്റെ മിഥ്യാധാരണ മാത്രമാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

അതേസമയം, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണമാണ് ലഖിംപൂരില്‍ കണ്ടെതന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘര്‍ഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ലഖിംപൂരിലെത്താനാണ് രാഹുലിന്റെ പദ്ധതി. എന്നാല്‍ അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ യുപി പൊലീസ് അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.


Other News in this category



4malayalees Recommends