വിക്ടോറിയയില്‍ യാത്ര ചെയ്‌തെത്തിയ സ്ത്രീക്ക് കോവിഡ്; സൗത്ത് ഓസ്‌ട്രേലിയയില്‍ വിലക്കുകള്‍ തിരിച്ചെത്തി; രോഗബാധിതയായ സ്ത്രീയുടെ കാറിന് തീയിട്ട് പ്രതികരിച്ച് സാമൂഹ്യവിരുദ്ധര്‍

വിക്ടോറിയയില്‍ യാത്ര ചെയ്‌തെത്തിയ സ്ത്രീക്ക് കോവിഡ്; സൗത്ത് ഓസ്‌ട്രേലിയയില്‍ വിലക്കുകള്‍ തിരിച്ചെത്തി; രോഗബാധിതയായ സ്ത്രീയുടെ കാറിന് തീയിട്ട് പ്രതികരിച്ച് സാമൂഹ്യവിരുദ്ധര്‍

ഒരു സ്ത്രീക്ക് കോവിഡ്-19 രോഗബാധിതയായതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നത് ദുരിതം. ഇവര്‍ക്ക് കോവിഡ് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിന്റെ പേരില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ വിലക്കുകള്‍ തിരികെ എത്തിയതോടെയാണ് രോഗബാധിതയുടെ കാറിന് ചിലര്‍ തീകൊളുത്തിയത്.


വിക്ടോറിയയിലേക്ക് യാത്ര ചെയ്തപ്പോഴാണ് ഇവര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. വൈറസുമായി മൗണ്ട് ഗാംബിയറിലെ വീട്ടിലേക്ക് തിരികെ യാത്ര ചെയ്തതിനെ തുടര്‍ന്ന് മേഖലയില്‍ നിരവധി വിലക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഇവരുടെ കാര്‍ അഗ്നി വിഴുങ്ങിയ നിലയില്‍ കാണപ്പെട്ടത്. വീട്ടിലേക്ക് പോലും തീപടരുന്ന അപകടകരമായ നിലയിലായിരുന്നു ഇത്. 430 കിലോമീറ്റര്‍ അകലെയുള്ള അഡലെയ്ഡിലെ ഹോട്ടലില്‍ രോഗബാധിത ക്വാറന്റൈനില്‍ താമസിക്കവെയാണ് സംഭവം.

ആളുകള്‍ വീട് തന്നെ കത്തിച്ച് ചാമ്പലാക്കാന്‍ ശ്രമിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടെന്ന് അയല്‍വാസി ഒരു ചാനലിനോട് പ്രതികരിച്ചു. എന്നാല്‍ ഈ വിധത്തിലുള്ള പ്രതികരണം അനാവശ്യമാണെന്നും സഹിഷ്ണുത പുലര്‍ത്താനും എസ്എ പോലീസ് കമ്മീഷണര്‍ ഗ്രാന്റ് സ്റ്റീവന്‍സ് പറഞ്ഞു. 'ഇപ്പോള്‍ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണ്. ആളുകളെ കണ്ടെത്തിയാല്‍ തക്കതായ നടപടി സ്വീകരിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് മക്കളുടെ അമ്മയായ സ്ത്രീക്ക് എവിടെ നിന്നാണ് കോവിഡ് പിടിപെട്ടതെന്ന് തിരിച്ചറിയാനാണ് പോലീസും, ആരോഗ്യവകുപ്പ് അധികൃതരും ഇപ്പോള്‍ ശ്രമിക്കുന്നത്. വിക്ടോറിയയിലെ കാസ്‌റ്റേര്‍ട്ടണിലേക്കാണ് യാത്ര ചെയ്തതെന്ന് ഇവര്‍ ആദ്യം പറഞ്ഞെങ്കിലും, ചിലപ്പോള്‍ മെല്‍ബണ്‍ വരെ യാത്ര നീണ്ടിരിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്.

അധികൃതരെ തെറ്റിദ്ധരിപ്പിച്ചതായി ബോധ്യപ്പെട്ടാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടതായി വരും.
Other News in this category



4malayalees Recommends