ഓസ്‌ട്രേലിയയ്ക്ക് സ്വാതന്ത്ര്യം വേണം! വാക്‌സിനേഷന്‍ നിരക്ക് അതിനൊത്ത വേഗത്തിലാണോ? വാക്‌സിനേഷന്‍ നിരക്കില്‍ ഒന്നാമതെത്തി ന്യൂ സൗത്ത് വെയില്‍സ്; 70 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ സമ്പൂര്‍ണ്ണം

ഓസ്‌ട്രേലിയയ്ക്ക് സ്വാതന്ത്ര്യം വേണം! വാക്‌സിനേഷന്‍ നിരക്ക് അതിനൊത്ത വേഗത്തിലാണോ? വാക്‌സിനേഷന്‍ നിരക്കില്‍ ഒന്നാമതെത്തി ന്യൂ സൗത്ത് വെയില്‍സ്; 70 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ സമ്പൂര്‍ണ്ണം

70% സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഔദ്യോഗികമായി പൂര്‍ത്തീകരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്ത സ്റ്റേറ്റായി ന്യൂ സൗത്ത് വെയില്‍സ്. ഓസ്‌ട്രേലിയയില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ സുപ്രധാനമായ 80 ശതമാനത്തില്‍ എത്തിച്ചേര്‍ന്നതോടൊപ്പമാണ് സ്റ്റേറ്റിന്റെ വിജയം. 29,305,871 വാക്‌സിന്‍ ഡോസുകളാണ് ആകെ രാജ്യത്ത് നല്‍കിയത്.


ഒക്ടോബര്‍ 5 വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് 19 വാക്‌സിനെടുക്കാന്‍ യോഗ്യതയുള്ള 16 വയസ്സിന് മുകളിലുള്ള 80.1 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 12 മില്ല്യണില്‍ ഏറെ പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിരക്ക് 58.4 ശതമാനത്തിലെത്തി.

ആകെ 29.3 മില്ല്യണ്‍ ഡോസുകളാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്യം ലോക്ക്ഡൗണ്‍ വിലക്കുകളില്‍ നിന്നും പുറത്തുവരാന്‍ കൊറോണാവൈറസ് വാക്‌സിനേഷന്‍ നിരക്കിനെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് 70 ശതമാനവും, സ്‌റ്റേറ്റ്-ടെറിറ്ററികളില്‍ 80 ശതമാനവുമാണ് വാക്‌സിന്‍ ലക്ഷ്യം.

ജിപി, ഫാര്‍മസി, സ്റ്റേറ്റിന്റെ ചുമതലയിലുള്ള ഹബ്ബുകള്‍, ഡ്രൈവ് ത്രൂ ക്ലിനിക്കുകള്‍ എന്നിവിടങ്ങള്‍ വഴി ആസ്ട്രാസെനെക, ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് നല്‍കിവരുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

എന്‍എസ്ഡബ്യു 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 89 ശതമാനം പേര്‍ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. വിക്ടോറിയയില്‍ 54.5 ശതമാനവും, ക്യൂന്‍സ്‌ലാന്‍ഡില്‍ 49.5 ശതമാനവുമാണ് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നിരക്ക്.
Other News in this category



4malayalees Recommends