വിക്ടോറിയ പ്രീമിയറും അഴിമതി അന്വേഷണക്കുരുക്കില്‍; രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട ലിബറല്‍ നേതാവിനെതിരെ രോഷം അഴിച്ചുവിട്ട് ഡാനിയല്‍ ആന്‍ഡ്രൂസ്; എന്‍എസ്ഡബ്യു പ്രീമിയര്‍ പദവി രാജിവെച്ച ബെരെജിക്ലിയാന്റെ മാതൃക പിന്തുടരില്ല

വിക്ടോറിയ പ്രീമിയറും അഴിമതി അന്വേഷണക്കുരുക്കില്‍; രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട ലിബറല്‍ നേതാവിനെതിരെ രോഷം അഴിച്ചുവിട്ട് ഡാനിയല്‍ ആന്‍ഡ്രൂസ്; എന്‍എസ്ഡബ്യു പ്രീമിയര്‍ പദവി രാജിവെച്ച ബെരെജിക്ലിയാന്റെ മാതൃക പിന്തുടരില്ല

അഴിമതി അന്വേഷണം നേരിടുന്നതിനാല്‍ രാജിവെയ്ക്കണമെന്ന് ആവശ്യം ഉയര്‍ത്തിയ പ്രതിപക്ഷ നേതാവിനോട് രൂക്ഷമായി പ്രതികരിച്ച് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ്. വിക്ടോറിയയുടെ അഴിമതി നിരീക്ഷക സംഘമായ ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ് അടിസ്ഥാനമാക്കിയ ആന്റി കറപ്ഷന്‍ കമ്മീഷന്‍ 2019ല്‍ ഗവണ്‍മെന്റും, യുണൈറ്റഡ് ഫയര്‍ഫൈറ്റേഴ്‌സ് യൂണിയനും തമ്മിലുണ്ടാക്കിയ കരാറില്‍ ആന്‍ഡ്രൂസിന്റെ പങ്ക് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മാത്യൂ ഗൈ രാജി ആവശ്യപ്പെട്ടത്.


എന്‍എസ്ഡബ്യു പ്രീമിയര്‍ പദവിയില്‍ നിന്നും ഗ്ലാഡിസ് ബെരെജിക്ലിയാന്‍ രാജിവെച്ചത് മാതൃകയാക്കി ആന്‍ഡ്രൂസും രാജിവെയ്ക്കണമെന്നാണ് ഗൈ ആവശ്യപ്പെട്ടത്. ബെരെജിക്ലിയാന്റെ മുന്‍ കാമുകന്‍ ഡാരില്‍ മാഗ്യൂറിന് എതിരെ അന്വേഷണം നടക്കുന്നതിന്റെ പേരിലായിരുന്നു ഞെട്ടിക്കുന്ന രാജിവെയ്ക്കല്‍.

ബെരെജിക്ലിയാന്റെ രാജിയെ പരിഹസിക്കാന്‍ നേരത്തെ ആന്‍ഡ്രൂസ് തയ്യാറായെങ്കിലും ഇപ്പോള്‍ ഇതിലേറെ രാജിവെയ്‌ക്കേണ്ട സാഹചര്യമുള്ള കേസ് സ്വയം നേരിടുമ്പോള്‍ ആ വഴിക്ക് യാത്ര ചെയ്യാന്‍ തയ്യാറല്ല. അഴിമതി കേസില്‍ അന്വേഷണം നേരിടുന്നതിന്റെ പേരില്‍ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവിനെ പ്രീമിയര്‍ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

പ്രതിപക്ഷ നേതാവ് മോശമായ രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ചാണ് ആന്‍ഡ്രൂസ് ആവശ്യത്തെ നേരിട്ടത്. വെള്ളിയാഴ്ച മുന്‍ കാമുകന് രണ്ട് ഗ്രാന്റ് നല്‍കിയെന്നതിന്റെ പേരില്‍ മാത്രം ബെരെജിക്ലിയാന്‍ രാജിവെച്ച രീതി പിന്തുടരണമെന്ന് പറഞ്ഞതാണ് പ്രീമിയറിനെ ചൊടിപ്പിച്ചത്.

എന്‍എസ്ഡബ്യു പ്രീമിയര്‍ അന്വേഷണത്തിന്റെ പേരിലാണ് രാജിവെച്ചത്. പക്ഷെ ആന്‍ഡ്രൂസ് അന്വേഷണം നേരിടുമ്പോള്‍ ഇതിന് തയ്യാറാകുന്നില്ല. ഇത് അദ്ദേഹത്തിന്റെ ആര്‍ജ്ജവം വ്യക്തമാക്കുന്നു, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends