ഇത് നാണക്കേടിന്റെ നിമിഷമാണ്, പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനം കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ കഴിവുകേടില്‍ നാണവും ദു:ഖവും തോന്നുന്നു ; പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ മാര്‍പ്പാപ്പ

ഇത് നാണക്കേടിന്റെ നിമിഷമാണ്, പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനം കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ കഴിവുകേടില്‍ നാണവും ദു:ഖവും തോന്നുന്നു ; പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ മാര്‍പ്പാപ്പ
70 വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ ലക്ഷക്കണക്കിന് കുട്ടികളെ കത്തോലിക്ക പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2018 ല്‍ ഫ്രഞ്ച് കത്തോലിക്കാ സഭ നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇത് നാണക്കേടിന്റെ നിമിഷമാണ്. പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനം കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ കഴിവുകേടില്‍ നാണവും ദു:ഖവും തോന്നുന്നെന്നും വത്തിക്കാനില്‍ നടന്ന പ്രതിവാര പൊതുപരിപാടിയില്‍ മാര്‍പ്പാപ്പ പറഞ്ഞു.

1950 മുതല്‍ ഇതുവരെ 2,16,000 കുട്ടികളെ കത്തോലിക്ക പുരോഹിതര്‍ പീഡിപ്പിച്ചു എന്നാണ് ജീന്‍ മാര്‍ക്ക് സോവ് അധ്യക്ഷനായ സ്വതന്ത്ര അന്വേഷണ സംഘം കണ്ടെത്തിയത്. സഭയ്ക്ക് കീഴിലെ അധ്യാപകര്‍ തുടങ്ങി സാധാരണ അംഗങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെട്ടവരുടെ കണക്കുകൂടി പരിശോധിച്ചാല്‍ മൊത്തം 330,000ത്തോളം കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരില്‍ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 60 ശതമാനത്തോളം പേരാണ് ആക്രമണത്തിന് ശേഷമുള്ള അവരുടെ മാനസ്സിക ലൈംഗിക ജീവിതത്തെ ആ സംഭവങ്ങള്‍ പ്രയാസകരമാക്കിയെന്ന് വെളിപ്പെടുത്തിയത്. സഭയുടെ സംസ്‌കാരത്തിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണം. അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞാല്‍ അത് മൂടി വയ്ക്കുന്നതില്‍ മാറ്റം വരണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

Other News in this category4malayalees Recommends