ഭീരുക്കളുടെ കൊട്ടാരമാണ് ' സോഷ്യല്‍മീഡിയ ; അപകീര്‍ത്തികരമായ കമന്റിടുന്നവര്‍ക്ക് പണികിട്ടും ; കര്‍ശനമായ താക്കീത് നല്‍കി പ്രധാനമന്ത്രി

ഭീരുക്കളുടെ കൊട്ടാരമാണ് ' സോഷ്യല്‍മീഡിയ ; അപകീര്‍ത്തികരമായ കമന്റിടുന്നവര്‍ക്ക് പണികിട്ടും ; കര്‍ശനമായ താക്കീത് നല്‍കി പ്രധാനമന്ത്രി
ഭീരുക്കളുടെ കൊട്ടാരമാണ് സോഷ്യല്‍മീഡിയയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നവര്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി. എന്തിനെ പറ്റിയും മോശമായി അഭിപ്രായം പറയാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ഭീരുക്കളുടെ വിഹാര സ്ഥലമായി സോഷ്യല്‍മീഡിയ മാറിയെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിലൂടെ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന ബുള്ളിയിങ്ങുകള്‍ക്ക് കടിഞ്ഞാണ്‍ ഇടും. ഡിഫാമേഷന്‍ ലോയില്‍ ഉള്‍പ്പെടുത്തി നിയമത്തിലൂടെ തന്നെ സോഷ്യല്‍മീഡിയയില്‍ മോശം കമന്റുകളിടുന്നവരെ നേരിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മറ്റുള്ളവരെ പരിഹസിക്കുന്ന ബുള്ളിയിങ്ങ് ചെയ്യുന്ന കാരണമില്ലാതെ വിമര്‍ശിക്കുന്ന ചിലരുണ്ട്, എന്നാല്‍ പറഞ്ഞതിനൊന്നും ഇവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അത് അനുവദനീയമല്ല. ഇത്തരത്തില്‍ അനാവശ്യം പറയുന്നവര്‍ക്ക് അത് ഏറ്റെടുക്കാനും ഉത്തരവാദിത്വമുണ്ട്. പലരുടേയും സൈ്വര്യ ജീവിതം നശിപ്പിച്ച് അവര്‍ നിയമത്തിന് കീഴടങ്ങാതെ വിലസുകയാണ്. ഇനി ഇത് അനുവദിക്കില്ല, പ്രധാനമന്ത്രി പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലാണ് കമന്റുകള്‍. പലതും തീര്‍ത്തും ഞെട്ടിക്കുന്ന വിദ്വേഷം പരത്തുന്നവയുമാണ്. സമൂഹത്തെ മോശമായി ബാധിക്കുന്ന വിധം സോഷ്യല്‍മീഡിയയില്‍ ഇത്തരം സന്ദേശങ്ങള്‍ പരക്കുന്നു. ഇതിന് ഒരു പരിഹാരം കാണുകയാണ് സര്‍ക്കാര്‍.

മോശം മെസേജുകള്‍ അയക്കുന്നവര്‍ അതിന് ഉത്തരവാദിത്വം പറയേണ്ടിവരും. കാരണമില്ലാതെയുള്ള പരിഹാസങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനം സഹായിക്കും.

Other News in this category



4malayalees Recommends