കാനഡയില്‍ കോവിഡ് കേസുകള്‍ തലപൊക്കുന്നു; നാലാം തരംഗം ചൂടുപിടിക്കുമ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍; തണുത്ത കാലാവസ്ഥയെ നേരിടാന്‍ സുരക്ഷ അനിവാര്യം

കാനഡയില്‍ കോവിഡ് കേസുകള്‍ തലപൊക്കുന്നു; നാലാം തരംഗം ചൂടുപിടിക്കുമ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍; തണുത്ത കാലാവസ്ഥയെ നേരിടാന്‍ സുരക്ഷ അനിവാര്യം

രാജ്യം ഓട്ടം, വിന്റര്‍ സീസണുകളിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ പൊതുജനാരോഗ്യ നടപടികളോട് യാഥാര്‍ത്ഥ്യ മനോഭാവത്തോടെ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍. ചില പ്രവിശ്യകളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചത്.


കോവിഡ്-19 നാലാം തരംഗം രാജ്യത്ത് വിവിധ പ്രൊവിന്‍സുകളിലും, ടെറിട്ടറികളിലും വിവിധ രീതിയിലാണ് രേഖപ്പെടുത്തുന്നത്. ആല്‍ബെര്‍ട്ടയിലും, സസ്‌കാച്വാനിലും ഹെല്‍ത്ത് കെയര്‍ സിസ്റ്റം സമ്മര്‍ദത്തില്‍ മുങ്ങിയതോടെ കനേഡിയന്‍ ആംഡ് ഫോഴ്‌സിനെ സഹായത്തിനായി അയച്ചിട്ടുണ്ട്. ന്യൂ ബ്രണ്‍സ്വിക്ക്, നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറികളില്‍ അടുത്തിടെ ഉയര്‍ന്ന കേസുകള്‍ ഒതുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കാനഡയില്‍ തണുപ്പ് കാലാവസ്ഥ ചുവടുറപ്പിക്കാന്‍ ഒരുങ്ങവെ സുരക്ഷാ നടപടികളും തുടരണമെന്നാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. 'മാസ്‌ക് പോലുള്ള രോഗപ്രതിരോധ നടപടികള്‍ യാഥാര്‍ത്ഥ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം', നോവാ സ്‌കോട്ടിയ ഡാല്‍ഹൗസി യൂണിവേഴ്‌സിറ്റി പകര്‍ച്ചവ്യാധി വിദഗ്ധ ഡോ. ലിസാ ബാരെറ്റ് പറഞ്ഞു.

ആല്‍ബെര്‍ട്ടയിലും, സസ്‌കാച്വാനിലും ആശുപത്രികള്‍ നിറയ്ക്കുന്നത് വാക്‌സിന്‍ സ്വീകരിക്കാത്ത രോഗികളാണ്. ഈ പ്രൊവിന്‍സുകള്‍ക്ക് പുറമെയാണ് ന്യൂ ബ്രണ്‍സ്വിക്കിലും, നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറികളിലും ഇന്‍ഫെക്ഷന്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നത്.

നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറികളിലാണ് ഏറ്റവും ഉയര്‍ന്ന ആക്ടീവ് കേസ് നിരക്കുള്ളത്. രണ്ടാമത്ത് ആല്‍ബെര്‍ട്ടയാണ്. മുന്‍ തരംഗങ്ങളെ വിജയകരമായി നേരിട്ടെങ്കിലും സുരക്ഷാ നടപടികളിലെ ഇളവും, യാത്രാ വിലക്കുകള്‍ ഒഴിവാക്കുകയും ചെയ്തതോടെ സ്ഥിതി മാറിയെന്ന് നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറി ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കാമി കണ്ടോളാ വ്യക്തമാക്കി.
Other News in this category



4malayalees Recommends