ഓസ്‌ട്രേലിയക്കാര്‍ക്ക് കിട്ടും ബൂസ്റ്റര്‍ ഡോസ്; സമയപരിധി നിശ്ചയിച്ച് ആരോഗ്യ മന്ത്രി; ആദ്യ ഘട്ടത്തില്‍ മൂന്നാം ഡോസ് ലഭിക്കുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞ 12ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം

ഓസ്‌ട്രേലിയക്കാര്‍ക്ക് കിട്ടും ബൂസ്റ്റര്‍ ഡോസ്; സമയപരിധി നിശ്ചയിച്ച് ആരോഗ്യ മന്ത്രി; ആദ്യ ഘട്ടത്തില്‍ മൂന്നാം ഡോസ് ലഭിക്കുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞ 12ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം

12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഓസ്‌ട്രേലിയയുടെ വാക്‌സിന്‍ ശാസ്ത്രജ്ഞര്‍. രണ്ടാം ഡോസ് ലഭിച്ച് രണ്ട് മുതല്‍ ആറ് മാസം വരെയുള്ള കാലയളവിലാണ് മൂന്നാം ഡോസ് നല്‍കുന്നത്. ഫൈസര്‍, മോഡേണ വാക്‌സിനുകളില്‍ ഒന്നായിരിക്കും ബൂസ്റ്ററിനായി ഉപയോഗിക്കുക, ആദ്യ വാക്‌സിന്‍ ആസ്ട്രാസെനെക ആയിരുന്നെങ്കിലും ഇതായിരിക്കും ലഭിക്കുക.


പൊതുജനങ്ങള്‍ക്ക് വ്യാപകമായി മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഒക്ടോബര്‍ അവസാനത്തോടെ മാത്രമാണ് സ്വീകരിക്കുകയെന്ന് ഹെല്‍ത്ത് മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞ ഏകദേശം 500,000 പേര്‍ക്കാണ് തിങ്കളാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്ന് ഹണ്ട് വ്യക്തമാക്കി. ഏകദേശം രണ്ട് ശതമാനം ജനസംഖ്യയാണിത്.

അവയവമാറ്റം നടത്തിയവര്‍, ചില ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ബൂസ്റ്റര്‍ ഡോസിന്റെ പരിധിയില്‍ വരുന്നത്. മറ്റ് പൊതുജനങ്ങളില്‍ രണ്ടാം ഡോസ് ലഭിച്ച് മൂന്ന് മുതല്‍ എട്ട് മാസം വരെ കഴിയുമ്പോഴാണ് ബൂസ്റ്റര്‍ നല്‍കുകയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി പറഞ്ഞു.

വൈറസ് തുടര്‍ച്ചയായി രൂപമാറ്റം വരുത്തുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ടി വരുമെന്നാണ് ചില ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. എന്നാല്‍ മൂന്ന് ഡോസ് നല്‍കുന്നതോടെ ആജീവനാന്ത പ്രതിരോധം ലഭിക്കുമെന്നാണ് പ്രൊഫസര്‍ കെല്ലിയുടെ പ്രതീക്ഷ.

മൂന്നാം ഡോസ് ജീവിതത്തിലെ അവസാനത്തേതാകാനാണ് സാധ്യത, അദ്ദേഹം പറഞ്ഞു. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ആദ്യ രണ്ട് ഡോസില്‍ ലഭിച്ചവര്‍ക്ക് ഇത് തന്നെ മൂന്നാം ഡോസായി ലഭിക്കും. എന്നാല്‍ ആസ്ട്രാസെനെക ലഭിച്ചവര്‍ക്ക് മേല്‍പ്പറഞ്ഞ വാക്‌സിനുകളില്‍ ഒന്നാണ് ബൂസ്റ്ററായി ലഭിക്കുക.
Other News in this category



4malayalees Recommends