5 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഫൈസര്‍ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കത്തില്‍ ഓസ്‌ട്രേലിയ; 12 വയസ്സില്‍ താഴെ ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിക്കാത്ത ഘട്ടത്തിലും പദ്ധതിയുമായി മുന്നോട്ടെന്ന് ഗവണ്‍മെന്റ്

5 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഫൈസര്‍ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കത്തില്‍ ഓസ്‌ട്രേലിയ; 12 വയസ്സില്‍ താഴെ ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിക്കാത്ത ഘട്ടത്തിലും പദ്ധതിയുമായി മുന്നോട്ടെന്ന് ഗവണ്‍മെന്റ്

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ്-19 സാരമായി ഏശുന്നില്ലെന്നാണ് പൊതു റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വലിയ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മെഡിസിന്‍ റെഗുലേറ്ററുടെ അനുമതി ലഭിച്ചാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ ഗവണ്‍മെന്റ് ഒരുക്കമാണെന്നാണ് മോറിസണ്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.


പരീക്ഷണങ്ങള്‍ വിജകരമായി പൂര്‍ത്തിയാക്കിയ ഫൈസര്‍ 5 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ചെറിയ ഡോസ് നല്‍കാന്‍ യുഎസില്‍ അഡ്മിനിസ്‌ട്രേറ്ററുടെ അനുമതി തേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് 12 വയസ്സില്‍ താഴെ ഒരു കുട്ടി പോലും മരിച്ചിട്ടില്ല. യുഎസിലാകട്ടെ 5 മുതല്‍ 11 വരെ പ്രായത്തിലുള്ള 530 പേരാണ് വൈറസിന് ഇരകളായത്. ആകെ കോവിഡ് മരണങ്ങളുടെ 0.1 ശതമാനത്തില്‍ താഴെ മാത്രമാണിത്.

മുതിര്‍ന്നവരെ ബാധിക്കുന്ന രീതിയിലല്ല കുട്ടികളെ കോവിഡ് ബാധിക്കുന്നതെന്ന് തെളിവ് ലഭിച്ചതായി ഡിഫന്‍സ് മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. 'ഇതൊരു രാഷ്ട്രീയ തീരുമാനമാകില്ല. ടിജിഎ ഉള്‍പ്പെടെ അംഗീകരിക്കാന്‍ വിവിധ നടപടിക്രമങ്ങളുണ്ട്. കൃത്യമായ ടെസ്റ്റിംഗില്ലാതെ അവര്‍ വാക്‌സിന്‍ അംഗീകരിക്കില്ല. അവര്‍ അംഗീകാരം നല്‍കിയാല്‍ ഗവണ്‍മെന്റ് ഉടന്‍ നടപടി ആരംഭിക്കും, ഇത് ശാസ്ത്രജ്ഞരുടെ തീരുമാനമാണ്', അദ്ദേഹം വ്യക്തമാക്കി.

അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന് ടിജിഎയില്‍ നിന്നും അംഗീകാരം നേടാന്‍ ഗവണ്‍മെന്റ് ഫൈസറിനെ ക്ഷണിച്ചിരുന്നു. ഇതിനിടെ ക്യൂന്‍സ്‌ലാന്‍ഡിലും, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും വാക്‌സിനേഷന്‍ നിരക്ക് ത്വരിതപ്പെടുത്താന്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

16 വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 ശതമാനം വാക്‌സിനേഷന്‍ എത്തിക്കുന്ന അവസാന സ്റ്റേറുകളായി ഇവര്‍ മാറിയിരുന്നു. ദേശീയ തലത്തില്‍ 60 ശതമാനത്തിന് അടുത്ത് ജനങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുണ്ട്.
Other News in this category



4malayalees Recommends