കാനഡയുടെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മേധാവിയായി ഇന്ത്യന്‍ വംശജന്‍; രാജ്യം നാലാം തരംഗത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ കോവിഡ് പോരാട്ടം നയിക്കുക ഡോ. ഹര്‍പ്രീത് കൊച്ചാര്‍

കാനഡയുടെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മേധാവിയായി ഇന്ത്യന്‍ വംശജന്‍; രാജ്യം നാലാം തരംഗത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ കോവിഡ് പോരാട്ടം നയിക്കുക ഡോ. ഹര്‍പ്രീത് കൊച്ചാര്‍

മുതിര്‍ന്ന ഇന്തോ-കനേഡിയന്‍ ശാസ്ത്രജ്ഞനെ കാനഡയുടെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ പുതിയ പ്രസിഡന്റായി നിയോഗിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് കാനഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡോ. ഹര്‍പ്രീത് എസ് കൊച്ചാറാണ് ഈ മാസം ഒടുവില്‍ ദൗത്യം ഏറ്റെടുക്കുന്നത്.


കാനഡയുടെ കോവിഡ്-19 വാക്‌സിന്‍ പദ്ധതിയെ വിജയകരമായി നയിച്ച നിലവിലെ പ്രസിഡന്റ് ലെയിന്‍ സ്റ്റുവാര്‍ട്ടിന്റെ നേതൃത്വത്തിന് പ്രധാനമന്ത്രി ട്രൂഡോ നന്ദി അറിയിച്ചു. ഹെല്‍ത്ത് കാനഡയുടെ മുതിര്‍ന്ന നേതൃത്വത്തിന്റെ ഭാഗമായിരുന്ന കൊച്ചാര്‍ നാലാം തരംഗത്തിലുള്ള രാജ്യത്തിന്റെ മുന്നോട്ടുള്ള പോരാട്ടം നയിക്കും.

പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്റിനറി സയന്‍സില്‍ ബാച്ചിലര്‍, മാസ്റ്റേഴ്‌സ് ബിരുദങ്ങള്‍ നേടിയ കൊച്ചാര്‍ പിന്നീട് കാനഡയിലേക്ക് ചുവടുമാറ്റി. ഒന്റാറിയോയിലെ ഗുവെല്‍ഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനിമല്‍ ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റും നേടി.

2020 ഏപ്രിലിലാണ് ഹെല്‍ത്ത് കാനഡയുടെ ഭാഗമായി കൊച്ചാര്‍ മാറുന്നത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഇദ്ദേഹത്തെ ഹെല്‍ത്ത് കാനഡയിലേക്ക് എത്തിക്കുന്നത്. അതുവരെ ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡയിലായിരുന്നു അദ്ദേഹം സേവനം അനുഷ്ഠിച്ചത്.

അതിന് മുന്‍പ് കാനഡയുടെ ചീഫ് വെറ്റിനറി ഓഫീസര്‍, കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തുടങ്ങിയ പദവികളിലും കൊച്ചാര്‍ സേവനം നല്‍കി.
Other News in this category



4malayalees Recommends