വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു ; 1965 പുതിയ കേസുകളും അഞ്ചു മരണവും ; ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കി തുടങ്ങിയാല്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുമെന്ന് ആശങ്ക

വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു ; 1965 പുതിയ കേസുകളും അഞ്ചു മരണവും ; ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കി തുടങ്ങിയാല്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുമെന്ന് ആശങ്ക
വിക്ടോറിയയില്‍ 1965 പുതിയ കേസുകളും അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും ആശങ്കയാകുകയാണ് പുതിയ വ്യാപന കണക്കുകള്‍. വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാനുള്ള കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. 70-80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനായി ഒക്ടോബര്‍ 23 ഓടെ സാധിക്കുമെന്നാണ് കരുതുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചാല്‍ കോവിഡ് കേസുകള്‍ കുതിക്കുമെന്നും മരണ നിരക്ക് ഉയരുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

കോവിഡ് കേസുകളില്‍ ഓരോ ദിവസവും റെക്കോര്‍ഡ് നമ്പറുകളാണ് രേഖപ്പെടുത്തുന്നത്. ഇത് ആശങ്കയാകുകയാണ്. എല്ലാവരും ലോക്ക്ഡൗണ്‍ ഇളവ് പ്രതീക്ഷിച്ചിരിക്കുകയാണ്. പെട്ടെന്ന് തന്നെ തുറന്നുകൊടുക്കുമ്പോള്‍ ജനം പുറത്തിറങ്ങുമെന്നും വ്യാപനം ഉണ്ടാകുമെന്നും ആശങ്കയുണ്ട്. ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ ആശങ്ക ഇരട്ടിയാകുകയാണ്. എന്നാല്‍ പുതിയ വകഭേദം നിലവിലുള്ളതിനേക്കാള്‍ വ്യാപന ശേഷിയുള്ളതല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ലോക്ക്ഡൗണ്‍ ഇളവു നല്‍കുമ്പോഴും മുന്നൊരുക്കം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാരണം നിയന്ത്രിക്കാനാകാത്തവിധം കേസുകള്‍ ഉയര്‍ന്നാല്‍ ഇത്രയും കാലം കൊണ്ടുവന്ന പ്രതിരോധത്തിന് ഫലമില്ലാതാകും. സാമ്പത്തികവും സാമൂഹികവും മാനസികവുമായി പ്രതിസന്ധി ഘട്ടത്തിലാണ് ജനം. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുപോകാനുമാകില്ല. അതിനാല്‍ സുരക്ഷിതമായി ഇളവുകള്‍ ആസ്വദിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. വാക്‌സിന്‍ എടുത്തും സാമൂഹിക അകലം പാലിച്ചുമെല്ലാം സുരക്ഷ ഉറപ്പാക്കാം.

Other News in this category



4malayalees Recommends