കോവിഡ് ബാധിച്ച് മൂന്ന് ദിവസം വിമാനത്തില്‍ ജോലി ചെയ്തു; വിര്‍ജിന്‍ ഓസ്‌ട്രേലിയ കാബിന്‍ ക്രൂ അംഗം പ്രവര്‍ത്തിച്ച വിമാനത്തിലെ യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം

കോവിഡ് ബാധിച്ച് മൂന്ന് ദിവസം വിമാനത്തില്‍ ജോലി ചെയ്തു; വിര്‍ജിന്‍ ഓസ്‌ട്രേലിയ കാബിന്‍ ക്രൂ അംഗം പ്രവര്‍ത്തിച്ച വിമാനത്തിലെ യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം

വിര്‍ജിന്‍ ഓസ്‌ട്രേലിയ വിമാനത്തില്‍ കോവിഡ് ബാധിച്ച കാബിന്‍ ക്രൂ അംഗം മൂന്ന് ദിവസം ജോലി ചെയ്തത് ആശങ്കയാകുന്നു. വിവരം പുറത്തുവന്നതോടെ യാത്രക്കാരെ അടിയന്തരമായി വിവരം അറിയിച്ചിട്ടുണ്ട്.


മെല്‍ബണ്‍, അഡ്‌ലെയ്ഡ്, സിഡ്‌നി, ന്യൂകാസില്‍ എന്നിവിടങ്ങള്‍ക്കിടയില്‍ ഒക്ടോബര്‍ 4 മുതല്‍ ഒക്ടോബര്‍ 6 വരെ യാത്ര ചെയ്ത വിമാനങ്ങളിലാണ് കാബിന്‍ ക്രൂ പ്രവര്‍ത്തിച്ചത്. വിമാനത്തിലെ മറ്റ് ക്രൂ അംഗങ്ങളെ വിവരം അറിയിച്ചതായി വിക്ടോറിയയുടെ കോവിഡ്-19 റെസ്‌പോണ്‍സ് ഡെപ്യൂട്ടി സെക്രട്ടറി കെയ്റ്റ് മാറ്റ്‌സണ്‍ വ്യക്തമാക്കി.

വിമാനത്തിലെ യാത്രക്കാരെ അതാത് മേഖലകളിലുള്ള അധികൃതര്‍ വിവരം അറിയിക്കുന്നുണ്ട്. എന്‍എസ്ഡബ്യു, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ അധികൃതരുമായും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. യാത്രക്കാരെ കൃത്യമായി വിവരം അറിയിക്കാനാണ് ശ്രമം, അവര്‍ കൂട്ടിച്ചേര്‍ത്തു.

വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ സര്‍വെയിലന്‍സ് ടെസ്റ്റിംഗ് വഴിയാണ് കേസുകള്‍ തിരിച്ചറിഞ്ഞത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ടെസ്റ്റ് ചെയ്യണമെന്നും, ഐസൊലേഷനില്‍ പോകാനുമാണ് നിര്‍ദ്ദേശം. നവംബര്‍ 15നകം ഫ്രണ്ട്‌ലൈന്‍ ജോലിയിലുള്ളവര്‍ക്ക് ഡബിള്‍ വാക്‌സിനെടുക്കാനും, മാര്‍ച്ച് അവസാനത്തോടെ ഓഫീസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ പൂര്‍ത്തിയാക്കാനുമാണ് വിമാന കമ്പനിയുടെ തീരുമാനം.

ഓസ്‌ട്രേലിയയിലേക്ക് അന്താരാഷ്ട്ര യാത്രകള്‍ സജീവമാകുന്നതിന് മുന്‍പാണ് വിമാന ജോലിക്കാര്‍ക്ക് രോഗബാധ മൂലം തലവേദന ഉടലെടുക്കുന്നത്.
Other News in this category



4malayalees Recommends