അമ്മ മരിച്ച വിഷമത്തിലിരുന്ന കാമുകനെ ആശ്വസിപ്പിക്കാന്‍ വിചിത്രമായ പരിഹാരവുമായി യുവതി

അമ്മ മരിച്ച വിഷമത്തിലിരുന്ന കാമുകനെ ആശ്വസിപ്പിക്കാന്‍ വിചിത്രമായ പരിഹാരവുമായി യുവതി
സ്വന്തം കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് സോഷ്യല്‍ മീഡിയകളിലെ അമ്പരപ്പിച്ചിരിക്കുകയാണ് ടിക് ടോക്ക് താരമായ യുവതി.യുവതിയുടെ വിചിത്രമായ തീരുമാനത്തിന് പിന്നിലെ കാരണമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് യുവതി തന്റെ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. പോസ്റ്റ് നിമിഷനേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

അടുത്തിടെയാണ് തന്റെ കാമുകന്റെ അമ്മ മരിച്ചത് എന്നും, അമ്മ മരിച്ചതിനു ശേഷം കാമുകന്‍ വിഷാദരോഗത്തിന് അടിമയായെന്നും വിഷാദമഗ്‌നനായി ഇരിക്കുന്ന ബോയ്ഫ്രണ്ടിന്റെ കാര്യത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നുവെന്നും യുവതി പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തനിക്ക് താങ്ങാനാകുന്നതല്ലെന്നും കാമുകന്റെ 'അമ്മയില്ലായ്മ' അവസാനിപ്പിക്കാനാണ് താന്‍ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

'അപ്രതീക്ഷിതമായിട്ടായിരുന്നു അവന്റെ അമ്മ മരിച്ചത്. ഈ സങ്കടത്തിന്റെ വേളയില്‍ അവന്റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ സാധ്യമായതെന്തും ഞാന്‍ ചെയ്യും. അവന്റെ അച്ഛനെ വിവാഹം ചെയ്യുന്നതിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ അവന് ഒരമ്മയില്ലാത്ത കുറവ് ഉണ്ടാകില്ല', യുവതി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയുടെ തീരുമാനത്തിന് സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്. നിരവധി പേര്‍ ഈ വിചിത്രമായ തീരുമാനത്തിലുള്ള തങ്ങളുടെ ഞെട്ടലും വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends