നാലു മാസം നീണ്ട അടച്ചിടലുകള്‍ക്ക് ശേഷം സിഡ്‌നിയില്‍ ലോക്ക്ഡൗണ്‍ അവസാനിച്ചു ; രണ്ട് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ജിമ്മിലും കഫേകളിലും റെസ്റ്റൊറന്റുകളിലും പ്രവേശനം ; ഇനി കോവിഡിനൊപ്പം ജീവിച്ചു തുടങ്ങാം

നാലു മാസം നീണ്ട അടച്ചിടലുകള്‍ക്ക് ശേഷം സിഡ്‌നിയില്‍ ലോക്ക്ഡൗണ്‍ അവസാനിച്ചു ; രണ്ട് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ജിമ്മിലും കഫേകളിലും റെസ്റ്റൊറന്റുകളിലും പ്രവേശനം ; ഇനി കോവിഡിനൊപ്പം ജീവിച്ചു തുടങ്ങാം
കോവിഡ് പ്രതിസന്ധിയില്‍ പതറാതെ മുന്നോട്ട് പോയ രാജ്യമാണ് ഓസ്‌ട്രേലിയ. തുടക്കം മുതലേ അതിര്‍ത്തികള്‍ അടച്ചും പ്രാദേശികമായി തന്നെ ശക്തമായ ലോക്ക്ഡൗണ്‍ കൊണ്ടുവന്നും പരമാവധി കോവിഡ് വ്യാപനം കുറച്ചിരുന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ കോവിഡിനൊപ്പം ജീവിച്ചു തുടങ്ങിയതോടെ ഇനി തുറന്നുകൊടുക്കുക തന്നെയാണ് വഴിയെന്ന് ഓസ്‌ട്രേലിയയും തീരുമാനിച്ചിരിക്കുകയാണ്. നാലു മാസത്തിന് ശേഷം ജിമ്മും കഫേകളും റെസ്റ്റൊറന്റുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ട് വാക്‌സിനുകളും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം.

ഇതൊരു സ്വാതന്ത്ര്യത്തിന്റെ ദിവസമാണ്. ഇതൊരു വെല്ലുവിളിയുമാണ്, മഹാമാരിയെ അതിജീവിക്കുന്നതിനുള്ള വെല്ലുവിളി.. ന്യൂസൗത്ത് വെയില്‍സ് പ്രിമീയര്‍ ഡൊമിനിക് പെരോട്ടെറ്റ് പറഞ്ഞു.

തുറന്നുകൊടുക്കലിലൂടെ കോവിഡ് വ്യാപനം ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ആരോഗ്യമേഖല ഇപ്പോഴും ആശങ്കയിലാണെന്നും പെരോട്ടെറ്റ് വ്യക്തമാക്കി.


രണ്ട് വാക്‌സിനും സ്വീകരിച്ചവരുടെ നിരക്ക് ഉയര്‍ന്നതോടെയാണ് പലയിടത്തും തുറന്നുകൊടുക്കല്‍ ആരംഭിച്ചത്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം ആശങ്കയാകുമ്പോഴും തുറന്നുകൊടുക്കലില്‍ ജനം ചെറിയ ആശ്വാസത്തില്‍ തന്നെയാണ്. വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവാഹത്തിലും മരണ ചടങ്ങുകളിലും പങ്കെടുക്കാം. ഷോപ്പുകളിലും പ്രവേശനമുണ്ട്. കുറേനാളത്തെ ശ്വാസം മുട്ടലുകള്‍ക്ക് ആശ്വാസമാണെന്നും കുടുംബവുമായി കുറച്ച് ആഘോഷിക്കൂവെന്നുമാണ് സ്‌കോട്ട് മൊറിസണ്‍ പറയുന്നത്.

അതിര്‍ത്തികള്‍ തുറക്കാത്തതിന്റെ പേരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദമേറുകയായിരുന്നു.കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുകയെന്നാണ് പ്രധാനമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കവേ പ്രധാനമന്ത്രി പറഞ്ഞത്.

Other News in this category



4malayalees Recommends