താലിബാനുമായി യുഎസ് ചര്‍ച്ച നടത്തുക ദോഹയില്‍ വച്ച് ; അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച നിര്‍ണ്ണായകം ; താലിബാന്റെ വാക്കിലല്ല പ്രവൃത്തിയാണ് വിലയിരുത്തുകയെന്ന് യുഎസ്

താലിബാനുമായി യുഎസ് ചര്‍ച്ച നടത്തുക ദോഹയില്‍ വച്ച് ; അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച നിര്‍ണ്ണായകം ; താലിബാന്റെ വാക്കിലല്ല പ്രവൃത്തിയാണ് വിലയിരുത്തുകയെന്ന് യുഎസ്
യുഎസ് താലിബാനുമായി ആദ്യ ഓദ്യോഗിക ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് പിന്മാറ്റത്തിന് ശേഷമുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണ് യുഎസും താലിബാനും നടത്തുന്നത്.

ഖത്തറിലെ ദോഹയിലാണ് ഔദ്യോഗിക കൂടിക്കാഴ്ച നടക്കുന്നത്. അഫ്ഗാനിസ്ഥാനിലുള്ള യുഎസ് പൗരന്മാരുടെ തിരിച്ചുകൊണ്ടുവരല്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ നിര്‍ണ്ണായക ചര്‍ച്ചയാണ് നടക്കുക. അഫ്ഗാനിസ്ഥാനിലെ തീവ്രവാദങ്ങളെ ഇല്ലാതാക്കുകയും വിദേശ പൗരന്മാരേയും രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ സ്വദേശികളേയും സുരക്ഷിതമായി പുറത്തുകൊണ്ടുവരുന്ന കാര്യവും ചര്‍ച്ച ചെയ്യും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സ്വാതന്ത്ര്യം നല്‍കുന്ന രീതിയില്‍ മനുഷ്യത്വപരമായ നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നതായും യുഎസ് വിലയിരുത്തി.

തീര്‍ത്തും ഔദ്യോഗികവും പ്രയോജനകരവുമായ ചര്‍ച്ചയാണ് യുഎസ് പ്രതീക്ഷിക്കുന്നത്. താലിബാന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കില്ലെന്നും പ്രവൃത്തിയെയാണ് വിലയിരുത്തുകയെന്നും യുഎസ് വ്യക്തമാക്കി. അഫ്ഗാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒപ്പം ഐഎസ് ഉള്‍പ്പെടെ തീവ്രവാദ സംഘടനകളുടെ ഭീഷണിയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ താലിബാന് നിലനില്‍ക്കാന്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ വേണം.

20 വര്‍ഷത്തിന് ശേഷമാണ് യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയത്. പിന്നാലെ തന്നെ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുക്കുകയായിരുന്നു.പരമാവധി പേരെ യുഎസ് അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചിരുന്നു. വിദേശികളും സ്വദേശികളുമായ നിരവധി പേര്‍ കാബൂള്‍ വിട്ടു. ഇതിനിടെ ഇനിയും അഫ്ഗാന്‍ ഉപേക്ഷിച്ച് പോകാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ശേഷിക്കുന്നവരെ താലിബാന്റെ അനുവാദത്തോടെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാന്‍ യുഎസ് ഈ ചര്‍ച്ചയിലൂടെ ശ്രമിക്കും.

Other News in this category4malayalees Recommends